അനന്തമായി നീളുന്ന വിചാരണ തടവ്: ഇടപെടലുമായി സുപ്രീംകോടതി.


ന്യൂഡെല്‍ഹി: അനന്തമായി നീളുന്ന വിചാരണ തടവിൽ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം നൽകണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 479 അനുസരിച്ചാണ് നിർദ്ദേശം. രാജ്യത്തെ എല്ലാ ജയിലുകളിലും കഴിയുന്ന വിചാരണ തടവുകാർക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കണമെന്നും സുപ്രീം കോടതി.
