“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയില്‍”


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ചെങ്കുളം പുന്നയ്ക്കോട് ശശിവിലാസത്തില്‍ വിജയന് മകന് അരുണ്‍ (28) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഈ മാസം ആറാം തീയതി സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ നിര്‍ബന്ധിച്ചു സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. കൊല്ലം ഈസ്റ്റ്, ഇരവിപുരം, ചാത്തന്നൂര്‍, പാരിപ്പള്ളി, പരവ്വൂര്‍, ആറ്റിങ്ങല്‍, പൂയപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണകേസുകള്‍ നിലവിലുണ്ട്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ജയേഷ് സക്കീര്‍ സി. പി. ഓ മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
