മാലിന്യങ്ങളാൻ സമ്പന്നമായ അഷ്ടമുടി കായൽ


കൊല്ലം : വേമ്പനാട്ടുകായൽ കഴിഞ്ഞാൽ കേരളത്തിൻ്റെ പ്രധാനപ്പെട്ട കായലാണ് അഷ്ടമുടി കായൽ. വർഷങ്ങളുടെ പഴക്കമുണ്ട് അധികാരികളെ മുട്ടിവിളിക്കുന്നു. മൗന സമ്മതത്തിലാണ് അധികാരികൾ. ഒരു വശത്ത് കായൽ കയ്യേറ്റം മറുവശത്ത് അശാസ്ത്രീയമായി കണ്ടൽ വനവൽക്കരണം. പ്രകൃതിക്കും കായലിനും ഇണങ്ങാത്ത തരത്തിൽ ബോട്ടിൻ്റേയും മറ്റും വേസ്റ്റ് കത്തിക്കൽ. ഒപ്പം കൊല്ലം പട്ടണത്തിലേയും സമീപപ്രദേശങ്ങളിലേയും വേസ്റ്റ് തള്ളാൻ ഒരിടം കൂടിയാണ് ഈ കായൽ. ഇപ്പോൾ പരമ്പരഗതമൽസ്യ തൊഴിലാളികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.കൊല്ലം കോർപ്പറേഷനും 12 പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കായൽ. ജീവനാണ് അഷ്ടമുടിജീവിക്കണം അഷ്ടമുടി ഈ ബോർഡ് എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. ബോർഡിനൊപ്പം കുറച്ച് കോൺക്രീറ്റ് വർക്കുകളും നടത്തിയിട്ടുണ്ട്. നഗരസഞ്ചയപദ്ധതിയിലെ കുറച്ചു സമ്പത്ത് അങ്ങനെ അടിച്ചു പൊളിച്ചു.കായലിനെ സംരക്ഷിക്കുന്നതിന് പല വിധ നിയമങ്ങൾ നടപ്പാക്കാൻ വിവിധ വകുപ്പുകൾ ഉണ്ടെങ്കിലും ഇവരൊക്കെ മൗനത്തിലാണ്. ഫലമോ ഒരുപറ്റം മനുഷ്യരുടെ ജീവനും ജീവിതവും നഷ്ടപ്പെടും. ഉപ്പു കായൽ ആയത് കൊണ്ട് അധികാരികൾക്ക് ഭയമില്ലാതെ പോകാം. പക്ഷേ എത്ര നാൾ ഇങ്ങനെ ഈ മനോഹരമായ കായൽ പോകും എന്നതും കായലിനെ സ്നേഹിക്കുന്നവർ മനസ്സിലാക്കുമല്ലോ?.
