മെറീനയെ യാത്രയയ്ക്കാൻ ഷാനോ ആശുപത്രിയില്‍ നിന്നും എത്തി, നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര


തലവടി: മെറീനയെ യാത്രയയ്ക്കാൻ ഷാനോ കെ ശാന്തപ്പൻ ആശുപത്രിയില്‍ നിന്നും എത്തി,നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര.” ലോകെ ഞാനെൻ ഓട്ടം തികച്ചു…….” എന്ന ഇഷ്ടഗാനം ആലപിച്ച് മെറീനയെ (27) പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി.


ബുധനാഴ്ച വൈകിട്ട് 8ന് കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ ഭാര്യ മെറീനയുടെ അവസാന യാത്ര റാന്നി – തലവടി ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി.ഒരു ആംബുലൻസിൽ മെറീനയുടെ ചേതനയറ്റ ശരീരവും,മറ്റൊരു ആംബുലൻസിൽ ഷാനോയും എത്തിയപ്പോൾ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ കൊണ്ട് ഏവരുടെയും കാഴ്ച അല്പസമയത്തേക്ക് മറച്ചു.