യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.


മുന്‍വിരോധത്താല്‍ യുവാവിനെ ബൈക്കിലെത്തി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കുരീപ്പുഴ, ആലുവിളകിഴക്കതില്‍ രാധാകൃഷ്ണന് മകന് കാല എന്ന വിഷ്ണു(31) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. കുരീപ്പുഴ സ്വദേശിയായ വിഷ്ണു സോമന് എന്നയാളെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന മുന്‍ വിരോധം നിമിത്തം ചൊവാഴ്ച വൈകിട്ട് 7.00 മണിയോടെ കുരീപ്പുഴ, നദിയാ ജംഗ്ഷനിലുള്ള കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന വിഷ്ണു സോമന്റെ സമീപത്തേക്ക് വാളുമായെത്തി, ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിഷ്ണു സോമന്റെ ദേഹത്തും തോളിലും വിരലുകളിലും പരിക്കേറ്റു. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അഞ്ചാലൂംമൂട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചാര്‍ജുള്ള ഇന്‍സ്പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ രജീഷ്, പ്രതീപ്കുമാര്, എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ രാജഗോപാല്‍, സനോജ്, ശിവകുമാര്‍, സിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.
