KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം.


താമരശ്ശേരി: ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ അർദ്ധരാത്രി ബസ് താമരശ്ശേരിയിൽ എത്തിയപ്പോൾ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം തൻ്റെ സ്വകാര്യ ഭാഗത്ത് കൈയിടുകയും ചെയ്തു കൊണ്ടിരുന്നതായും ശല്യം സഹിക്ക വയ്യാതെ പീഡനം സഹിക്കേണ്ടി വന്നു എന്നും കുന്ദമംഗലം സ്വദേശിയായ യുവതി (21) പറയുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്തു വരവെ നാട്ടിൽ വരുന്ന വഴിയാണ് ഈ സംഭവം നടന്നത്.
