യുവാവിനെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


പൂയപ്പളി: പൂയപ്പള്ളി കൊട്ടറയിൽ യുവാവ് കിണറ്റിൽമരിച്ച നിലയിൽ . കൊട്ടറ കുന്നും വാരം ഷിനു ഭവനിൽ ശിവദാസൻ ആചാരിയുടെയും സരസ്വതിയുടെയും മകൻ
സിജു (32) ആണ് മരിച്ചത്. ഇലക്ടിക്കൽ ആൻന്റ് പ്ലംബിംഗ്ജോലി കൾ ചെയ്തു വന്നിരുന്നസിജു ജോലിക്കായിഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയിരുന്നു. രാത്രിഏറെവൈകിയും സിജു വീട്ടിൽ എത്തിയില്ല. കൂട്ടുകാർക്കൊപ്പം പലപ്പോഴും രാത്രി കാലങ്ങളിൽ മീൻ പിടിക്കാൻ പോകുമായിരുന്നതിനാൽ വീട്ടുകാർ അന്വേഷിച്ചില്ല. എന്നാൽ പിറ്റേ ദിവസം രാവിലെയും മടങ്ങിവരാത്തതിനെത്തുടർന്ന്സിജുവിന്റെ അമ്മ പലരോരും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിജുവിന്റെ വീട്ടിലേക്കുള്ള വരുന്ന വഴിയുടെ വശത്തുള്ള ഇവരുടെ ബന്ധുവിന്റെപുരയിടത്തിലെ വക്ക് കെട്ടാത്ത കിണറ്റിൽ സിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും വിവരം അറിയിച്ചതിന്നെത്തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടി. കുണ്ടറയിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആന്റ് റസ്ക്യൂ ടീംആണ് മൃതദേഹം കരയ്ക്കെടുത്തത്. പൂയപ്പള്ളി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഇപ്പോൾ അഞ്ചാലുംമൂട്ടിൽ താമസിക്കുന്ന സിജുവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ വക്ക് കെട്ടാത്ത കിണറ്റിലാണ് സിജുവീണത്. ഏഴ് വർഷം മുൻപ് സിജുവിന്റെ അച്ചന്റെ അനുജനും ഇതേ കിണറ്റിൽ വീണ് മരണപ്പെട്ടിരുന്നു. അന്നുമുതൽ പ്രദേശവാസികൾ കിണർ നികത്തുകയോ മേൽ മൂടി സ്ഥാപികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായ അപകടത്തെത്തുടർന്ന് കിണർ നികത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
