പ്രതിഷേധ വാരം സമാപിച്ചു


പ്രതിഷേധ വാരം സമാപിച്ചു

കൊല്ലം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കഴിഞ്ഞ അഞ്ചുദിവസമായി കുറുത്ത ബാഡ്ജ് ധരിച്ച് നടത്തിയ പ്രതിഷേധവാരം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി ജില്ലാ കോടതി വളപ്പില്‍ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി എ. സൈജു അലി ഉദ്ഘാടനം ചെയ്തു.
പ്രോസസ് സര്‍വര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നത് തടഞ്ഞ നടപടി പിന്‍വലിക്കുക, സംസ്ഥാനതൊട്ടാകെ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചുകള്‍ക്ക് ഗ്രേഡ് 1 , സെന്‍ട്രല്‍ നാജര്‍, ഹെഡ് ക്ലാര്‍ക്ക്, ബെഞ്ച് ക്ലാര്‍ക്ക് ഗ്രേഡ് 2, ആമീന്‍ തസ്തികളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കോടതി ജീവനക്കാര്‍ക്കുള്ള ഷെട്ടി കമ്മിഷന് ഇന്‍ക്രിമെന്റ് സര്വിസിലുടനീളം ലഭ്യമാക്കാന്‍ ഉത്തരവിട്ട കേരള ഹൈക്കോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, 6 ടൈപ്പിസ്റ്റുകള്‍ക്ക് ഒരു ഫെയര്‍കോപ്പി സൂപ്രണ്ട് എന്ന സ്റ്റാഫ് പാറ്റേണ്‍ കൃത്യമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ വാരം സംഘടിപ്പിച്ചത്.
പ്രതിഷേധ സംഗമത്തില്‍ ടി.എസ് ബിജു, ബിജുകുമാര്‍, എല്‍.ഡി ബിജു, രാജേന്ദ്രബാബു, അനില്‍കുമാര്‍ സംസാരിച്ചു. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിവന്ന പ്രതിഷേധവാരത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജില്ലാ കോടതി വളപ്പില്‍ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി എ. സൈജു അലി ഉദ്ഘാടനം ചെയ്യുന്നു.