അഹ്മദാബാദ്: അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍. താമസക്കാരായ പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്റെ മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. ഹോസ്റ്റലിന്റെ നാല് കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. അമ്പതിൽ കൂടുതൽ ഇന്റേൺ ഡോക്ടർമാർ ഹോസ്റ്റലിന് അകത്തുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.