സിപിഐ സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം


ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേള നത്തിലെ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം. 12 വരെ തുടരുന്ന സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്\കെ കൺവെൻഷൻ സെൻ്റർ) നാളെ രാവിലെ 10.30ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപ ത്തിൽ നിന്ന് ആരംഭിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഐ വൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ജാഥ നയിക്കും. വിനീതാ വിൻ സന്റ് വൈസ് ക്യാപ്റ്റനും ബിബിൻ എബ്ര ഹാം ഡയറക്ടറുമായിരിക്കും. കെ ഷാജ ഹാൻ, വി ദർശീത് എന്നിവരാണ് ജാഥഅംഗങ്ങൾ. സമ്മേളന നഗറിൽ നാളെ രാ വിലെ 10ന് സംസ്ഥാന സെക്രട്ടറി ബിനോ യ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വലിയ ചുടുകാട്ടിൽ നിന്നും പാർട്ടിയുടെ ശതാബ്ദി യെ അനുസ്മരിച്ച് 100 വനിതാ അത്ലറ്റുക ളാണ് ദീപശിഖ എത്തിക്കുന്നത്. കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.പാർട്ടിയുടെ യുട്യൂബ് ചാനലായ ‘കനൽ’ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ പങ്കെ ടുക്കും. സ്വാഗതസംഘം ജനറൽ കൺവീ നർ ടി ജെ ആഞ്ചലോസ് സ്വാഗതം പറ യും. 10, 11, 12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 39 ക്ഷണി താക്കൾ ഉൾപ്പെടെ 528 പ്രതിനിധികൾ പങ്കെടുക്കുo.