നേപ്പാളിൽ സാമുഹ്യമാധ്യമങ്ങൾക്ക് എർപ്പെടുത്തിയ നിരോധനം പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ചു.


നേപ്പാളിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കുടിങ്ങിക്കിടക്കുക്കുകയാണ്. സീസൺ സമയമായതിനാൽ ഈ സമയം സഞ്ചാരികളുടെ നല്ല തിരക്കാണ്. ജനങ്ങളുടെ പ്രക്ഷോഭംരാജ്യവ്യാപക മായതാണ് പ്രശ്നം. രാജ്യസുരക്ഷയുടെ പേരിലാണ് സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തിയത് എന്നാണ് നേപ്പാൾ സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് ചെറുപ്പക്കാർ ആരോപിക്കുന്നത്. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചിരുന്നു.കുട്ടികളടകം നിരവധി പേരാണ് മരണപ്പെട്ടത്.
