സ്ത്രീകൾക്കായി ഭീകരസംഘടന രൂപീകരിക്കാൻ ജെയ്ഷെ തീരുമാനിച്ചത് എന്തിന്? മസൂദ് അസ്ഹറിന്റെ സഹോദരി നേതൃത്വം നൽകും.


ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്താനു നൽകിയ തിരിച്ചടി ഭയന്ന് ഇന്ത്യയ്കെതിരെ വലിയ ആക്രമണ പദ്ധതി ഇട്ടാണ് ഇങ്ങനെയൊരു സംഘടനയ്ക്ക് രൂപം നൽകുന്നത്. പാകിസ്ഥാൻ്റെ എല്ലാ സഹായത്തോടെയാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.പാകിസ്താന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം). ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പുറത്തുവിട്ട കത്തിലാണ് സ്ത്രീകൾക്കായി ‘ ജമാഅത്ത് ഉൽ മുഅമിനാത്ത് ’ എന്ന പേരിൽ സംഘടന രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്. മസൂദ് അസർ നേതൃത്വം നല്കുന്ന ഈ ഭീകരസംഘത്തില്‍ ആദ്യമായാണ് വനിതകളെ ഉള്‍പ്പെടുത്തുന്നത്.ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നൽകുക. മെയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹറും ഉൾപ്പെടുന്നുണ്ട്. മസൂദ് അസറും സഹോദരൻ തൽഹ അൽ സെയ്ഫും സംയുക്തമായി ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതായും പ്രത്യേക വനിതാ ബ്രിഗേഡ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചതായുമാണ് റിപ്പോർട്ട്.
