കേരളത്തിൽ ആശുപത്രികളും ഹോട്ടലുകളും നിയന്ത്രിക്കേണ്ടതുണ്ട്.


അസുഖ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൻ്റെ കാരണം കേരളത്തിലെ ചിലഹോട്ടലുകൾ നൽകുന്ന ഭക്ഷണം കഴിച്ചാകുമ്പോൾ അവയെ പരിചരിക്കാൻ ആശുപത്രികളും സദാ സന്നന്ദമാണ്.കേരളത്തിൽ ആശുപത്രികൾ പ്രത്യേകിച്ചും സ്വകാര്യ ആശുപത്രി തുടങ്ങുന്നത് വ്യവസായമായാണ് എന്ന് കേൾക്കുമ്പോൾ പലരും ഇതെഴുതുന്ന എന്നെയും കുറ്റപ്പെടുത്തും.കുറ്റപ്പെടുത്തിയാലും പറയാതിരിക്കാൻ കഴിയില്ല. ബഹുരാഷ്ട്ര കുത്തകകൾ ആശുപത്രി മേഖലകൾ കൈ അടക്കി വച്ചിരിക്കുന്നു. സർക്കാർ ആശുപത്രികൾ സേവനം നൽകുന്നതിൽ മുന്നിലാണെങ്കിലും അതിനാവശ്യമായ സാങ്കേതികതകൾ കുറവാണ്. നൂറു രോഗികളെ ചികിൽസിക്കേണ്ട സർക്കാർ ആശുപത്രികൾ ആയിരം പേരെ ചികിൽസിക്കേണ്ടി വരുന്നു. ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കലായി മാറി വരുന്നു. ഹോട്ടലുകൾ വിളമ്പുന്ന ഭക്ഷണം കഴിച്ചു ജീവിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു.ഇവരൊക്കെ പിന്നാലെ രോഗികൾ ആയി മാറുകയാണ്.കുഴിമന്തി പോലെയുള്ള ഭക്ഷണ സാധനങ്ങൾക്കിഷ്ടം വരുത്തുന്ന ചേരുവകൾ കൾ ചേർത്ത് വിൽപ്പന നടത്തുന്ന ഹോട്ടലുകളിൽ പരിശോധിക്കാനോ പരിശോധിച്ചാൽ തെളിവ് കിട്ടുന്നതിനുള്ള സാങ്കേതികത പോലും അവ്യക്തമാണ്.വേണ്ടത്ര ആവശ്യമായ ലാബുകൾ പോലും ഇല്ലാ എന്നതും ഇവിടെ തുറന്നു പറയേണ്ടതുണ്ട്. നല്ല ഭക്ഷണം നിലവാരം പുലർത്താൻ. നിവാരമുള്ള നല്ല ആശുപത്രികൾ ഉണ്ടാകാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്.
