

ആർട്ടിസ്റ്റും എഴുത്തുകാരനുമായ യു എം ബിന്നിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് വൈകുന്നേരം 4 മണിക്ക് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും.
സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച ഗോവൻ ഡയറി, കാശി മുതൽ ഗയ വരെ എന്നീ പുസ്തകങ്ങളുടെ പ്രകാശനം മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിക്കും.എസ്.ആർ അരുൺ ബാബു ആദ്യ കോപ്പി സ്വീകരിക്കും. കെ.ജി.അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. നന്ദകുമാർ കടപ്പാൽ, അമാസ് ശേഖർ, അനീഷ എന്നിവർമുഖ്യ അതിഥികളായി പങ്കെടുത്ത് സംസാരിക്കും.
