മെമ്മറി കാർഡിന് എന്തുപറ്റി, തെളിവായി ഉണ്ടായിരുന്ന ആകാർഡ് എവിടെ ബിനോയ് വിശ്വം


തിരുവനന്തപുരം: മെമ്മറി കാർഡ് ആരാണ് കണ്ടത്. നീതിക്കു വേണ്ടിയുള്ള സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒപ്പമുണ്ടാകും. ഇടതുപക്ഷവും ഒപ്പമുണ്ടാകും. ഒരു സ്തീയുടെ മാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല.സി.പി ഐ സംസ്ഥാന കൗൺസിൽ സെക്രട്ടറിബിനോയ് വിശ്വംപറഞ്ഞു.അപ്പീൽ കോടതിയിൽ എല്ലാ തെളിവുകളും വച്ചു കൊണ്ടായിരിക്കും സർക്കാർ മുന്നോട്ടു പോവുക. ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ഇതാണ്. പ്രതി ഒരു വലിയ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ വച്ച് വാദിച്ചപ്പോൾ സർക്കാർ എന്തുകൊണ്ട് പ്രഗൽഭനായ അഭിഭാഷകനെ കണ്ടെത്തിയില്ല. ചോദ്യത്തിന് ഉത്തരമായി അപ്പീൽ കോടതയിൽ കാണാം എന്താ ചെയ്യുകയെന്ന്. ഇപ്പോൾ എനിക്ക് ഇതെ പറയാനുള്ളു. എം എൻ സ്മാരകത്തിന് പുറത്ത് പത്രക്കാരോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
