കൂട്ടുകാരന്റെ കൂടെ പുതിയ ജീവിതം തേടിയെത്തി. ഒടുവിൽ ഫ്ലാറ്റിലെ മുറിയിൽ ജീവനറ്റ നിലയിൽ…


താമരശ്ശേരി: കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന ആണ് ഫ്ലാറ്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 34 വയസ്സായിരുന്നു പ്രായം. വിവാഹമോചിതയും 3 മക്കളുടെ മാതാവുമായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി ആദിലിന്റെ കൂടെയാണ് ഇവിടെ താമസിച്ചിരുന്നത്. ആദിലും വിവാഹമോചിതനാണ്. 8 മുൻപാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്.

ഇന്നലെ രാവിലെ 10മണി ആയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പങ്കാളിയായ ആദിൽ ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചു വരുത്തുക ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. വാതിൽ ചവിട്ടി പൊളിച്ച് നോക്കിയപ്പോൾ ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. അപ്പാർട്ട്മെൻറിൽ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു.
കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തിൻ്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും അടച്ചിട്ട വാതിൽ ചെറുതായി തള്ളിയപ്പോൾ തന്നെ തുറന്നതായും നാട്ടുകാർ പറഞ്ഞു. ഫ്ലാറ്റിലേക്ക് നിരവധി വാഹനങ്ങൾ രാത്രി കാലങ്ങളിൽ എത്തിയിരുന്നതായും പറയപ്പെടുന്നു. മരണശേഷവും ആദിൽ സന്തോഷവാനായാണ് കാണപ്പെട്ടതെന്നും മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ.