സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 19, 20 തൃശൂർ


തൃശൂർ:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ 2ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 19, 20 തീയതികളിൽ തൃശൂരിൽ നടത്തുന്നതിന് തീരുമാനിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം സി പി ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം വിജയിപ്പിക്കുന്നതിനായി 151 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ചെയർമാനായി കെ.ജി. ശിവാനന്ദനേയും ജനറൽ കൺവീനറായി പി.ടി. സണ്ണിയേയും തെരഞ്ഞെടുത്തു.
