ജി ആർ സുരേഷ് ഫൗണ്ടേഷൻ അവാർഡ് രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവർത്തകനുമായഷാജിക്ക് ലഭിച്ചു.


കൊട്ടാരക്കര :കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ജി ആർ സുരേഷിൻ്റെ സ്മരണ നിലനിർത്താൻ കുടുംബവും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജിആർ സുരേഷ് ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവർത്തകനുമായ തലച്ചിറ ഷാജിക്ക് മുൻ മന്ത്രിയും സി.പി ഐ നേതാവുമായ മുല്ലക്കര രത്നാകരൻ നൽകി.കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ജി ആർ സുരേഷ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു.15551 രൂപയും മോമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.പുരസ്കാര തുക പി കെ വി ലൈബ്രറി ആരംഭിക്കുന്ന സ്നേഹം പാലിയേറ്റീവ് യൂണിറ്റിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി ലൈബ്രറിയൻ ബി അജിത് കുമാറിനെ ഏൽപ്പിച്ചു.ജനുവരി 26 ന് തലച്ചിറ പി കെ വി ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ സഖാവ് സുരേഷിന്റെ സഹധർമ്മിണി ചിത്ര സുരേഷ് ഉപകരണങ്ങൾ നാടിന് സമർപ്പിക്കും.
