ജീവനക്കാരും അധ്യാപകരും സമര ചങ്ങലയുമായി രംഗത്ത് വൈകിട്ട് 3 ന് ആരംഭിക്കും.


തിരുവനന്തപുരം:അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണത്തിനും കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനങ്ങള്‍ക്കുമെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ 2026 ജനുവരി 22 ന് സമര ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ ലോക്ഭവന് വരെയും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ചുരുങ്ങിയത് 2 കിലോമീറ്ററില്‍ കുറയാത്ത ദൂരം വരെയുമാണ് സമര ചങ്ങല തീര്‍ക്കുന്നത്. എല്ലാ സമര കേന്ദ്രങ്ങളിലും വൈകുന്നേരം 3.45 ന് സമര ചങ്ങല തീര്‍ത്ത് സമര പ്രതിജ്ഞ ചൊല്ലും. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, ഡി.എ.കുടിശിക അനുവദിക്കുക, കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമര ചങ്ങല തീര്‍ക്കുന്നത്. സമര ചങ്ങലയില്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പുറമെ സമൂഹത്തിലെ പ്രമുഖ വ്യക്തികളും സിവില്‍ സര്‍വീസിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരും അണിചേരുമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്മാന് ഒ.കെ.ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാറും പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരത്ത് ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാറും കണ്ണൂരില്‍ ചെയര്മാന് ഒ.കെ.ജയകൃഷ്ണനും എറണാകുളത്ത് ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്.സജീവും ഇടുക്കിയില്‍ കെ.ജി.ഒ.എഫ് നേതാവ് കെ.ബി.ബിജുക്കുട്ടിയും സമര ചങ്ങല ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ സുഗൈതകുമാരി.എം.എസ് ആലപ്പുഴയിലും സംസ്ഥാന വൈസ് ചെയര്മാന്മാരായ വി.സി.ജയപ്രകാശ് കോഴിക്കോടും ആര്.രമേശ് കോട്ടയത്തും വി.വി.ഹാപ്പി മലപ്പുറത്തും സംസ്ഥാന സെക്രട്ടറിമാരായ കെ.മുകുന്ദന് പാലക്കാടും നരേഷ്കുമാര്‍ കുന്നിയൂര് കാസര്‍ഗോഡും ഡി.ബിനില്‍ കൊല്ലത്തും സമര ചങ്ങല ഉദ്ഘാടനം ചെയ്യും. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരന് വയനാടും കെ.ജി.ഒ.എഫ് നേതാവ് വി.എം.പ്രദീപ് തൃശ്ശൂരും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ജെ.ഹരിദാസ് പത്തനംതിട്ടയിലും സമര ചങ്ങല ഉദ്ഘാടനം ചെയ്യും. സമര ചങ്ങല വിജയിപ്പിക്കണമെന്ന് ജീവനക്കാരോടും അദ്ധ്യാപകരോടും സമര സമിതി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
