അവകാശ സംരക്ഷണത്തിനായി ജീവനക്കാരും അദ്ധ്യാപകരും സമരചങ്ങല തീര്‍ത്തു


തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അവകാശ സംരക്ഷണത്തിനും കേരളത്തോടുള്ള കേന്ദ്ര അവഗണനയിലും പ്രതിഷേധിച്ച് ജനുവരി 22 ന് സമരചങ്ങല തീര്‍ത്തു. തിരുവനന്തപുരത്ത് ലോക്ഭവന് മുതല്‍ സെക്രട്ടേറിയറ്റ് വരെയും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലുമാണ് സമരചങ്ങല തീര്‍ത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരചങ്ങലയില് പങ്കാളികളായവര്‍ സിവില്‍ സര്‍വീസിനെയും അവകാശങ്ങളേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അവകാശ പ്രഖ്യാപനവും നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ ലോക്ഭവന് വരെ നീണ്ട സമര ചങ്ങലയുടെ ഉദ്ഘാടനം അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.ഗോപകുമാര്‍ നിര്‍വ്വഹിച്ചു. ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടു പോകാന്‍ ആകാത്ത വിധം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സാമ്പത്തിക വിവേചനം വലിയ പ്രതിസന്ധിയാണ് കേരളത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിക്കുകയും കേരളത്തെ അവഗണിക്കുന്ന നിലപാട് തിരുത്തുവാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ആദ്യം വെട്ടിക്കുറയ്ക്കേണ്ടത് ജീവനക്കാരുടെ അവകാശങ്ങളല്ല എന്നും മറിച്ച് ജീവിക്കാന്‍ ആവശ്യമായ വേതന വര്‍ദ്ധനവാണ് നല്‍കേണ്ടത് എന്നും അത് ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാര് സര്‍ക്കാരിനെ തെറ്റായ വഴിയിലൂടെ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടതുപക്ഷ വഴി മറക്കരുതെന്നും സമരചങ്ങലയില് അഭിപ്രായമുയര്‍ന്നു. കേരളത്തിലെ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥ പ്രമുഖന്മാര് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡി.എ ഔദാര്യമല്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. പൊതുഖജനാവിലെ തുക ഉപയോഗിച്ച് തയ്യാറാക്കിയ പങ്കാളിത്ത പെന്ഷന് പുനഃപരിശോധന റിപ്പോര്‍ട്ട് പൊതുരേഖയല്ലെന്നും വിവരാവകാശ കമ്മീഷന് പറഞ്ഞാല്‍ പോലും അതിന്റെ പകര്‍പ്പ് നല്‍കേണ്ടതില്ലാ എന്നും മുമ്പ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലവും ഇതിനുദാഹരണമാണ്. ഒടുവില്‍ സുപ്രീംകോടതി സുപ്രധാന വിധിയിലൂടെ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചു. പെന്‍ഷന്റെ കാര്യത്തിലും സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ ചര്‍ച്ചകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കണമെന്നതാണ് ഇടതുനിലപാട്. അതിനു വിരുദ്ധമായി വിഹിതം പിടിക്കുന്ന മറ്റൊരു പെന്ഷന് പദ്ധതിയെക്കുറിച്ചാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാര് ചര്‍ച്ച ചെയ്യുന്നതെന്നാണ് മനസ്സിലാക്കുന്നത്. പങ്കാളിത്ത പെന്ഷന് പദ്ധതിക്കു പകരം വിഹിതം പിടിക്കുന്ന മറ്റൊരു പെന്‍ഷനല്ല, പഴയ പെന്‍ഷനാണ് കേരളത്തില്‍ നടപ്പിലാക്കേണ്ടത്. ജീവനക്കാരുടെ സംഘടനകളുമായി അവരെ ബാധിക്കുന്ന വിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അതിന് അപവാദമായി സംഭവിച്ചത് മെഡിസെപ്പിനെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണ്. എന്നാല്‍ അതിനും തുടര്‍ ചര്‍ച്ച ഉണ്ടായതുമില്ല. 2024 ലെ ജനുവരി 22 ന് നടത്തിയ ഏകദിന പണിമുടക്കിനാധാരമായ വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യുകയോ പരിഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമല്ലാത്ത ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ക്ക് പിന്തുണ നല്കാന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാദ്ധ്യതയില്ല. ജീവനക്കാരും കുടുംബവും കടുത്ത പ്രതിസന്ധിയിലാണ്. ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തും ശമ്പളപരിഷ്ക്കരണം തര്‍ക്കവിഷയമോ അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. 1973 മുതല്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ അയ്യഞ്ചാണ്ട് പരിഷ്ക്കരണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലാത്തതാണ്. 2021 വരെ അതിന് മുടക്കമുണ്ടായില്ല. അതിന് അടിയന്തര പരിഹാരം അനിവാര്യമാണെന്നും സമരചങ്ങല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, ഡി.എ.കുടിശിക അനുവദിക്കുക, കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമര ചങ്ങല തീര്‍ത്തത്. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി തിരുവനന്തപുരം ജില്ലാ ചെയര്മാന് എസ്.സുധികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സമരസമിതി തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ പി.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍.അനന്തകൃഷ്ണന്, ഡോ.കെ.എസ്.സജികുമാര്‍, അനോജ്.എസ്.എസ്, പി.ജി.അനന്തകൃഷ്ണന് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വി.കെ.മധു നന്ദി രേഖപ്പെടുത്തി. ആര്.സിന്ധു, എസ്.അജയകുമാര്‍, യു.സിന്ധു, ജി.സജീബ്കുമാര്‍, വി.ശശികല, എന്‍.സോയാമോള്‍, ആര്.സരിത, വിഷ്ണു.എസ്.പി, മനു.കെ.ജി, വിനോദ്.വി.നമ്പൂതിരി, സതീഷ് കണ്ടല, ആര്.കലാധരന്‍, ആര്.എസ്.സജീവ് എന്നിവര്‍ വിവിധ പോയിന്റുകളില്‍ സമരചങ്ങലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.
അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്മാന് ഒ.കെ.ജയകൃഷ്ണന് കണ്ണൂരിലും ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്.സജീവ് എറണാകുളത്തും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് റ്റി.കെ.അഭിലാഷ് കോട്ടയത്തും എ.കെ.എസ്.ടി.യു പ്രസിഡന്റ് കെ.കെ.സുധാകരന് വയനാടും കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.വി.എം.പ്രദീപ് തൃശ്ശൂരും ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ എം.എസ്.സുഗൈതകുമാരി ആലപ്പുഴയിലും ഇടുക്കിയില്‍ കെ.ജി.ഒ.എഫ് നേതാവ് കെ.ബി.ബിജുക്കുട്ടിയും സംസ്ഥാന വൈസ് ചെയര്മാന്മാരായ വി.സി.ജയപ്രകാശ് കോഴിക്കോടും വി.വി.ഹാപ്പി മലപ്പുറത്തും സംസ്ഥാന സെക്രട്ടറിമാരായ കെ.മുകുന്ദന് പാലക്കാടും നരേഷ്കുമാര്‍ കുന്നിയൂര് കാസര്‍ഗോഡും ഡി.ബിനില്‍ കൊല്ലത്തും സമര ചങ്ങല ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ജെ.ഹരിദാസ് പത്തനംതിട്ടയിലും സമര ചങ്ങല ഉദ്ഘാടനം ചെയ്തു.


കൊല്ലം:പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പഴയ പെന്ഷന് പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശികയും അനുവദിച്ച ക്ഷാമബത്തയുടെ കുടിശികയും അനുവദിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കൊണ്ടു അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും സമരചങ്ങല തീര്‍ത്തു. കൊല്ലം താലൂക്ക് കച്ചേരി യിൽ നിന്നും ആരംഭിച്ചു സിവിൽ സ്റ്റേഷനിൽ അവസാനിച്ച സമര ചങ്ങല അക്ഷരാർത്ഥത്തിൽ മനുഷ്യ മതിലായി തീർന്നു. സമര ചങ്ങലയ്ക്ക് ഒടുവിൽ നടന്ന അവകാശ പ്രഖ്യാപനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ ചെയർമാനും AKSTU സംസ്ഥാന സെക്രട്ടറിയുമായ ബിനു പട്ടേരി അദ്ധ്യക്ഷത വഹിച്ചു.
സമര സമിതി കൺവീനർ കെ. വിനോദ് സ്വാഗതം ആശംസിച്ചു. AITUC സംസ്ഥാന സെക്രട്ടറി അഡ്വ. ജി. ലാലു,സിപിഐ കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ. രാജീവ്,
KGOF സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോക്ടർ കെ. ജി പ്രദീപ്, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട്, AIYF ദേശീയ കൗൺസിൽ അംഗം വിനീത വിൻസെന്റ്, AISF ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. ബാല കൃഷ്ണൻ, KGOF സംസ്ഥാന സെക്രട്ടറിയേറ്റംഗം
എസ്. ജി സുമേഷ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ശശിധരൻ പിള്ള,സി. മനോജ് കുമാർ,ജില്ലാ പ്രസിഡന്റ് സതീഷ് കെ ഡാനിയേൽ,ജില്ലാ സെക്രട്ടറി കെ. ബി അനു തുടങ്ങിയവർ സംസാരിച്ചു. AKSTU ജില്ലാ പ്രസിഡന്റ് റ്റി. കിഷോർ, ജില്ലാ സെക്രട്ടറി കെ സജീവ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ. ആർ ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ആർ ബീന, നദീറ ബീവി, രതീഷ് സംഗമം, ഷൈനി ടി. എസ്, KGOF സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കുമാർ. ഡി
ജില്ലാ സെക്രട്ടറി കെ.വി. ബിനോയ്
ജില്ലാ പ്രസിഡൻ്റ് ആര്യാ സുലോചനൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
സിനിൽ കുമാർ .ജി
സുരേഷ് കുമാർ ബി
സതീഷ് കുമാർ ഡി
ജില്ലാ ട്രഷറർ ജയകുമാർ കെ
തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം താലൂക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. പ്രകടത്തിന്
ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്മാരായ എസ്. ജൂനിത, ആർ. അനി ജോയിന്റ് സെക്രട്ടറിമാരായ എം. മനോജ്,
എം. ജി പത്മ കുമാർ, ജില്ലാ ട്രഷറര്‍
ആർ.സുഭാഷ്, വൈസ് പ്രസിഡന്റ് പി. ജോയ്, വനിതാ കമ്മിറ്റി സെക്രട്ടറി ജെ. ജയകുമാരി എന്നിവർ നേതൃത്വം നൽകി