മെഡിസെപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി രണ്ടാം ഘട്ടം. ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി .


പത്തനംതിട്ട : മെഡിസെപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു സർക്കാർ ഉത്തരവായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകൾക്ക മുന്നിലും പ്രകടനം നടത്തി. സർക്കാർ ജീവനക്കാർ, സർവീസ്,കുടുംബ പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടുന്നതാണ് മെഡിസെപ്പ് ഗുണഭോക്താക്കൾ. മെഡിസെപ്പ് പദ്ധതി രണ്ടാം ഘട്ടം ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ നിലവിൽ വരും. വർഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി.ഇതിനായി പ്രതിമാസം 687 രൂപ പ്രീമിയം ഇനത്തിൽ അടയ്ക്കണം. ഓറിയൻറൽ ഇൻഷുറൻസ് കമ്പനിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. മെഡിക്കൽ, സർജിക്കൽ പാക്കേജ് ഉൾപ്പെടെ 2516 പാക്കേജുകൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ മുറി വാടക പ്രതിദിനം 5000 രൂപ വരെയും സർക്കാർ ആശുപത്രികളിൽ പേവാർഡ് വാടക പ്രതിദിനം 2000 രൂപ വരെയായും നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനകൾ ഒന്നും തന്നെ ഇല്ലാതെ ഏത് പ്രായത്തിലുള്ളവർക്കും കുറഞ്ഞ പ്രീമിയത്തിൽ അംഗമാവാം എന്നതാണ് മെഡിസെപ്പ് പദ്ധതിയുടെ ഏറ്റവുംവലിയ പ്രത്യേകത. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രകടനം എൻ.ജി ഓ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാസെക്രട്ടറി ജി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു അജി എസ് കുമാർ, എഫ്.എസ്. ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എസ്.ശ്രീകുമാർ, ബിനു.ജി. തമ്പി, ടി.കെ.സജി,എം മോനേഷ് എന്നിവർ സംസാരിച്ചു. കോന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനു കുമാർ ഉദ്ഘാടനം ചെയ്തു. എം.പി. ഷൈബി, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി കെ.സതീഷ് കുമാർ, കെ.എം. ജസ്ന , എസ്. ശ്രീലത എന്നിവർ സംസാരിച്ചു.അടൂരിൽ കെ.എസ്.ടി.എ ജില്ലാ പ്രസിഡൻറ് എ.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി. ഓ താലൂക്ക് പ്രസിഡൻറ് കെ .രവിചന്ദ്രൻ, സി.ജെ ജയശ്രീ,വി.ഉദയകുമാർ എന്നിവർ സംസാരിച്ചു. പത്തനംതിട്ട കളക്ടറേറ്റിൽ യൂണിയൻ ജില്ലാ ട്രഷറർ എസ്. ബിനു ഉദ്ഘടനം ചെയ്തു. ടി. ആർ.ബിജുരാജ് അഭിവാദ്യം ചെയ്തു.റാന്നിയിൽ യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബി. മധു ഉദ്ഘാടനം ചെയ്തു.എസ്.അൻഷാദ് അഭിവാദ്യം ചെയ്തു. മല്ലപ്പള്ളിയിൽ എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.കെ.എം. അൻസാരി അഭിവാദ്യം ചെയ്തു.തിരുവല്ലയിൽ എഫ്.എസ്.ഇ.ടി. താലൂക്ക് പ്രസിഡന്റ് കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു ദീപു ഗോപി, ശങ്കരൻ നമ്പൂതിരി എന്നിവർ അഭിവാദ്യം ചെയ്തു.
