ഉറപ്പുള്ള പെന്ഷന് എന്ന പ്രഖ്യാപനം ആശ്വാസകരം ; പങ്കാളിത്ത പെന്ഷന് പദ്ധതിക്കെതിരായ പോരാട്ടം തുടരും -അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്റെ കാര്യത്തില്‍ നിലനിന്ന അനിശ്ചിതത്വം ഒഴിവാക്കി ഉറപ്പുള്ള ഒരു പെന്ഷന് പദ്ധതി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചത് ആശ്വാസകരമാണെങ്കിലും പഴയ പെന്ഷന് പദ്ധതി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുന്നത് വരെ നിലപാടില്‍ മാറ്റമില്ലാതെ പങ്കാളിത്ത പെന്ഷന്’പദ്ധതിയ്ക്കെതിരായുള്ള സമരം തുടരുമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്മാന് ഒ.കെ.ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാറും പ്രസ്താവനയില്‍ പറഞ്ഞു. വലതുപക്ഷവല്‍ക്കരണ നയത്തിന്റെ ഭാഗമായി രാജ്യത്ത് കോണ്‍ഗ്രസ്സ്, ബി.ജെ.പി സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച പെന്ഷന് പദ്ധതിയാണ് പങ്കാളിത്ത പെന്ഷന് പദ്ധതി. 20 വര്‍ഷത്തിലേറെക്കാലമായി ഈ പദ്ധതിക്കെതിരായ സമരം തുടരുകയാണ്. ജീവനക്കാരില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും വിഹിതം ഈടാക്കിയും വിപണിയധിഷ്ഠിതവുമായി നടപ്പിലാക്കുന്ന യാതൊരു പദ്ധതിയും പഴയ പെന്ഷന് പദ്ധതിക്ക് പകരമാവില്ല. നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കിയിരുന്ന പെന്‍ഷനായിരുന്നു പഴയ പെന്ഷന് പദ്ധതി. അതില്‍ നിന്നും വ്യത്യസ്തമായി നിര്‍വ്വചിക്കപ്പെട്ട വിഹിതമെന്ന കാഴ്ചപ്പാടോടു കൂടി നടപ്പിലാക്കിയ പദ്ധതിയാണ് പങ്കാളിത്ത പെന്ഷന് പദ്ധതി. ഇത് മറ്റൊരു നിക്ഷേപ പദ്ധതിയായി മാത്രമേ കാണാന്‍ കഴിയൂ. അടിസ്ഥാന സമീപനത്തില്‍ വന്ന മാറ്റമാണ് പങ്കാളിത്ത പെന്ഷന് പദ്ധതിക്കെതിരായി ഉയര്‍ത്തിയ വിയോജിപ്പ്. ആ വിയോജിപ്പ് വിഹിതം പിരിച്ച് നടപ്പിലാക്കുന്ന ഏത് പദ്ധതിയുടെ കാര്യത്തിലും തുടരും. എന്നാല്‍ ഓഹരി കമ്പോളത്തിന്റെ ലാഭനഷ്ടത്തിനനുസരിച്ച് പെന്ഷന് നല്കുന്ന രീതിയില്‍ നിന്നും മാറി കേരളം ഇപ്പോള്‍ പ്രഖ്യാപിച്ച ബദല്‍ പെന്ഷന് പദ്ധതി അവസാന ശമ്പളത്തിന്റെ 50 ശതമാനം തുക ഉറപ്പു നല്‍കുന്നുവെന്നുള്ളത് നിലവിലെ സാഹചര്യത്തില്‍ സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണത്തിനായി കമ്മീഷനെ നിയോഗിച്ചതിനെയും കുടിശികയായിരുന്ന ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചതിനെയും സമരസമിതി സ്വാഗതം ചെയ്യുന്നു.
