

ബെംഗളൂരു: അത്യാഡംബരങ്ങളുടെ നടുവിൽ ജീവിക്കുമ്പോഴും താൻ കടന്നുവന്ന എളിയ വഴികളെക്കുറിച്ച് ഓർക്കാൻ മടിക്കാത്ത മനുഷ്യൻ. സിജെ റോയിയെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അതികായനായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫീസിൽ വെടിയേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ശരിക്കും വിശ്വസിക്കാൻ പോലുമാകുന്നില്ല! കേട്ട വാർത്തയുടെ ഞെട്ടലിൽ നിന്ന് ഇപ്പോഴും ആരും മുക്തരായിട്ടില്ല. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്ത വല്ലാത്തൊരു ഷോക്ക് തന്നെയായിരുന്നു കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒരു അതികായൻ ഇങ്ങനെ പെട്ടെന്ന് യാത്രയാകുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയിരുന്നില്ല. കേൾക്കുന്നവർക്കെല്ലാം ഒരേപോലെ വേദനയും ആശ്ചര്യവും നൽകുന്ന വാർത്തയാണിത്. ജീവിതത്തിൽ ഇത്രയേറെ ഉയരങ്ങൾ കീഴടക്കിയ ഒരാൾ ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെടുന്നു
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ വലിയ മനസ്സിന്റെ ഉടമ ഇനി ഓർമ്മകളിൽ മാത്രം. സ്വന്തം കൈത്തോക്കിൽ നിന്നും വെടിയുതിർത്ത് അദ്ദേഹം ജീവിതം അവസാനിപ്പിച്ചു എന്നറിയുമ്പോൾ വിശ്വസിക്കാനേ കഴിയുന്നില്ല ഒരുപാട് പേർക്ക് പ്രചോദനമായിരുന്ന, ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്ന ഒരാളുടെ അന്ത്യം ഇങ്ങനെയായത് ശരിക്കും കണ്ണുനിറയ്ക്കുന്ന കാര്യമാണ്. ബിസിനസ് ലോകത്തും അല്ലാതെയും അദ്ദേഹം ഉണ്ടാക്കിയെടുത്ത വലിയൊരു സാമ്രാജ്യം ബാക്കിയാക്കി, ആരോടും പറയാതെ അദ്ദേഹം മടങ്ങിപ്പോയി എന്നത് വല്ലാത്തൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്.