

കൊല്ലം സിറ്റി പോലീസ് ജില്ലയുടെ പുതിയ കമ്മീഷണർ ആയി എം.ഹേമലത ഐ.പി.എസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10.00 മണിക്ക് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ എത്തിയ എം.ഹേമലത ഐ.പി.എസ് നെ ഐ.പി.എസ് ട്രെയ്നി ആയ അമൃത സതീപൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

തുടർന്ന് ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങിയ ശേഷം മുൻ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ൽ നിന്നും ചുമതല ഏറ്റെടുക്കുകയായിരുന്നു. അഡീഷണൽ എസ്.പി പ്രതീപ് കുമാർ, കൊല്ലം എ.സി.പി ഷെരീഫ്, ഡി.സി.ബി എസിപി ബിനു ശ്രീധർ, കെ.പി.ഓ.എ യുടേയും കെ.പി.എ യുടേയും ജില്ലാ ഭാരവാഹികൾ എന്നിവരും സന്നിഹിതരായിരുന്നു.