പണിമുടക്ക് സമ്പൂര്‍ണ്ണം – ജോയിന്റ് കൗണ്‍സില്‍


കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ അട്ടിമറിച്ചതിനെതിരെ കേന്ദ്ര തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സമ്പൂര്‍ണ്ണമായി അടഞ്ഞു കിടന്നു. കേരളത്തിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു എന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്. സജീവും ജനറല്‍ സെക്രട്ടറി കെ.പി. ഗോപകുമാറും പറഞ്ഞു. പണിമുടക്ക് വിജയിപ്പിച്ച ജീവനക്കാരെയും തൊഴിലാളികളെയും ജോയിന്റ് കൗണ്‍സില്‍ അഭിവാദ്യം ചെയ്തു. പണിമുടക്ക് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ കോഡുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
