ലക്ഷത്തിനടുത്ത് ശമ്പളം എന്നിട്ടും ആർത്തി തീരാതെ ഈ സ്ത്രീ


ലക്ഷത്തിനടുത്ത് ശമ്പളം എന്നിട്ടും ആർത്തി തീരാതെ ഈ സ്ത്രീ ഭൂമി തട്ടിപ്പിന്ന് കൈക്കൂലി വാങ്ങിയത് 10 ലക്ഷം രൂപയും പത്ത് മൊബൈൽ ഫോണും. ഭൂലോക തട്ടിപ്പിന് കൂട്ടുനിന്ന ശാസ്തമംഗലം സബ് രജിസ്റ്റർ കെ.എസ്. ലക്ഷ്മി അറസറ്റിൽ.

സത്യത്തിൽ ഭൂലോക കള്ള മാഫിയയുടെ കൂട്ട് കൂടുന്ന ഇവരുടെ കൂടെയൊക്കെ എങ്ങനെ വിശ്വസിച്ച് കഴിയും. തിരുവനന്തപുരം ജവഹർ നഗറിലെ കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖകളുണ്ടാക്കി രജിസ്റ്റർ ചെയ്ത കേസിലെ ഒൻപതാം പ്രതിയാക്കിയാണ് ലക്ഷ്മി പിടിയിലായത്.
വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കുന്നതിനും വ്യാജ രേഖകളുടെ നിർമ്മാണത്തിനും ഇവർ കൂട്ടുനിന്നു. സംശയം തോന്നാതിരിക്കാൻ പ്രമാണം രജിസ്ട്രേഷൻ ഓഫീസിന്ന് വെളിയിൽ വെച്ച് നടത്തി. മറ്റ് പ്രതികൾ ഹാജരാക്കിയ തിരിച്ചറിയൽ രേഖകൾ പോലും വ്യാജമായിരുന്നു. ഇതും ലക്ഷ്മിക്കറിയാമായിരുന്നു എന്നാണ് അന്വേഷക സംഘം പറയുന്നത്.
വിദേശത്ത് താമസിക്കുന്ന ഡോറയുടെ പേരിലുള്ള നാലര കോടി രൂപ വിലവരുന്ന 14.5 സെൻ്റ് സ്ഥലം കഴിഞ്ഞ ജനുവരിയിലാണ് വ്യാജ രേഖകളു ണ്ടാക്കി പ്രതികൾ കൈക്കലാക്കുന്നത്. ഡോറയുടെ വളർത്തുമകളെന്ന പേരിൽ മണക്കാട് സ്വദേശി മെറിൻ ജേക്കബിൻ്റെ പേരിൽ ധനനിശ്ചയം നടത്തിയ ശേഷം മരുതംകുഴി സ്വദേശി ചന്ദ്ര സേനന് വിലയാധാരം എഴുതി കൊടുക്കുകയായിരുന്നു.
ഇതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തതിനാണ് ലക്ഷ്മിക്ക് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണും കൈക്കൂലിയായി ലഭിച്ചത്..