സൃഷ്ടിവാദമല്ല, പരിണാമ സിദ്ധാന്തമാണ് പഠിപ്പിക്കേണ്ടത്.- പ്രൊഫ. സി. രവീന്ദ്രനാഥ്


വടക്കാഞ്ചേരി: മതപൗരോഹിത്യങ്ങൾ വ്യാഖ്യാനിക്കുന്ന പ്രപഞ്ചോല്പത്തിയെ കുറിച്ചുള്ള സൃഷ്ടിവാദമല്ല, ശാസ്ത്രീയ പഠനങ്ങളെ മുൻനിർത്തിയുള്ള പരിണാമ സിദ്ധാന്തമാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവിന്ദ്രനാഥ് പ്രസ്താവിച്ചു. തിരൂർ ശക്തിബോധി ഗുരുകുലവും പ്രോഗ്രസ് ബുക്ക് ഹൗസും വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുമായി സഹകരിച്ച് വടക്കാഞ്ചേരി വയലാർ രാമവർമ്മ ലൈബ്രറി ഹാളിൽ (സി പി ഐ ഓഫീസ് ഹാൾ) സംഘടിപ്പിച്ച കൃഷ്ണകുമാർ സാഹിത്യ വിചാര സദസ്സിൽ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി കൃഷ്ണകുമാറിൻ്റെ ദാർശനിക കാവ്യം “മനുഷ്യപരിണാമം” എന്ന കൃതിയുടെ മൂന്നാം സർഗ്ഗത്തെ അസ്പദമാക്കിയാണ് സാഹിത്യ വിചാര സദസ്സ് സംഘടിപ്പിച്ചത്. സദസ്സിൽ ജോൺസൺ പോണല്ലൂർ, എൻ. നന്ദകിഷോർ, ബാലകൃഷ്ണൻ അഞ്ചത്ത്, എം.ആർ.രമേശൻ,എൽ.എൻ. വേണുഗോപാൽ, സുഷമ വേണുഗോപാൽ,സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഇ.എം.സതീശൻ, ശരത്ചന്ദ്ര കർത്ത, എം.യു. കബീർ, സി.വി. പൗലോസ് എന്നിവർ സംസാരിച്ചു.
