സർവീസ് പെൻഷൻകാരുടെ രണ്ടാം സംസ്ഥാന സമ്മേളനം നാളെ തൃശൂരിൽ പ്രകടനത്തോടെ തുടക്കമാകും. പ്രതിനിധിസമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.


തൃശൂർ: സംസ്ഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരുടെ സംഘടനയായ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിൻറെ (എസ്എസ്പിസി) സംസ്ഥാന സമ്മേളനം 18, 19 തീയ തികളിൽ തൃശൂരിൽ നടക്കും. 19ന് രാവിലെ 10ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായവരെ മന്ത്രി കെ രാജൻ ആദരിക്കും. സി പിഐ ദേശീയ സെക്രട്ടേറിയറ്റം ഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേ ളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നാളെ വൈകിട്ട് നാലിന് പ്രകടനവും അഞ്ചിന് പൊതുസമ്മേളനവും നടക്കും. തൃശൂർ ബി എസ്എൻഎൽ ഓഫിസ് പരിസരത്ത് നടക്കുന്ന പൊതുസമ്മേ ളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും: സ്വാഗതസം ഘം ചെയർമാൻ കെ ജി ശിവാനന്ദൻ അധ്യക്ഷത വഹിക്കും. സി പിഐ സംസ്ഥാന എക്സിക്യൂട്ടീ വംഗം വി എസ് സുനിൽകുമാർ, പി ബാലചന്ദ്രൻ എംഎൽഎ, കെ വി വസന്തകുമാർ, ഇ എം സതിശൻ തുടങ്ങിയവർ പങ്കെടുക്കും..എസ്എസ്പിസി ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ പി ടി സണ്ണി, ജില്ലാ ഭാരവാഹികളായ പി കെ ശ്രീരാജ്കുമാർ, കെ സി തമ്പി, കെ എസ് ഭരത് രാജ് എന്നിവർ വാർത്താസമ്മേ ളനത്തിൽ പങ്കെടുത്തു.