മിനുക്കുപണിയുമായി കോർപ്പറേഷൻആരോഗ്യ വകുപ്പ്,ഫലം കാണുക പ്രയാസകരം,


കൊല്ലം: വഴിയോര കച്ചവട സ്ഥാപനങ്ങൾ കൊല്ലം ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ സ്ഥാനം പിടിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. കാലകാലങ്ങളിൽ വരുന്ന ഭരണ സമിതികൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തതും ഇത്തരം സ്ഥാപനങ്ങൾ കൂടാൻ കാരണം. കൊല്ലം ചിന്നക്കട ബസ് ബേയിൽ യാതൊരു നിയത്രണവുമില്ലാതെ കച്ചവടം നടത്തുന്നവരും കുറവല്ല.എന്നാൽ ഇതൊക്കെ നിയന്ത്രിക്കുക ഇപ്പോൾ പ്രയാസകരമാണ്.ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ ഉണ്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദങ്ങൾ പലപ്പോഴും ഉദ്യോഗസ്ഥർക്ക് വിലങ്ങുതടിയാകാറുണ്ട്. ടൗൺ വെന്റിങ്ങ് കമ്മിറ്റി ചെയർമാൻ കോർപ്പറേഷൻ സെക്രട്ടറിയാണ് പുതിയ ഭരണസമിതി അധികാരമേറ്റശേഷം കമ്മിറ്റി പുന:സംഘടിപ്പിക്കേണ്ടതുണ്ട്. എന്നതിനു ശേഷമെ വഴിയോര കച്ചവട വിഷയം പരിഹരിക്കു എന്നാണ് കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
