സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ


ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ
കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന മുഖ്യമന്ത്രിയുടെയും സി പി എം നേതാക്കളുടെയും പ്രചാരണം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കലാപാഹ്വാനത്തിന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കണം. ഗൂഢാലോചനയിൽ സ്പീക്കർ എ എൻ ഷംസീറിന് പങ്കുണ്ടെന്നും
വി ഡി സതീശൻ ആലപ്പുഴയിൽ ആരോപിച്ചു.
മന്ത്രി വീണാ ജോർജിന്റേത് വെറും അഭിനയം മാത്രമാണ്. ഇല്ലാത്ത വിഷയം ഉണ്ടാക്കി പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നുണപറഞ്ഞ് പ്രചരിപ്പിക്കുകയാണ്. മന്ത്രിയുടെ കൈയും പിടലിയും തിരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പച്ചകള്ളം പറയുകയാണ്. സ്പീക്കർ എ എൻ ഷംസീറിന് ഗൂഢാലോചനയിൽ പങ്കുണ്ട്. സ്പീക്കർ പദവിയിലാണ് ഇരിക്കുന്നതെന്ന് മറന്ന് അദ്ദേഹം
പഴയ എസ് എഫ് ഐകാരനായെന്നും വി ഡി സതീശൻ പറഞ്ഞു.
മന്ത്രിയുടെ കൈയിലെ പാട് നേരത്തെയുള്ളതാണ്.
കരിങ്കൊടി കാണിച്ചതിനാണ്
കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും പൊലീസിനും റെയിൽവേ പൊലീസിനും കാര്യങ്ങൾ അറിയാം. ആരോഗ്യമന്ത്രിയുടെ അടുത്തേക്കുപോലും ഇവർ എത്തിയിട്ടില്ല. പൊലീസും മന്ത്രിയും തമ്മിലാണ് പിടിവലിയുണ്ടായത്. അതിന്റെ ദൃശ്യങ്ങൾ എല്ലാവരുടെയും കൈയിലുണ്ടെന്നും
വി ഡി സതീശൻ പറഞ്ഞു.
സി പി എമ്മിനെ പേടിച്ച് പുതുയുഗ യാത്ര നിർത്താൻ പോകുന്നില്ല.
പോലീസ് ഇല്ലെങ്കിലും യാത്ര മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.