ആയത്തുള്ള ഖമയേനികൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബ്രിട്ടൻ കൂടി അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം


ടെഹ്റാന്: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. എന്നാൽ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടേക്കാമെന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇറാന് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അതേസമയം അമേരിക്കൊപ്പം ബ്രിട്ടനും യുദ്ധത്തിൽ പങ്കാളിയായി കഴിഞ്ഞു. ഇറാൻ രണ്ടും കൽപ്പിച്ച് ഒരു തീരുമാനം എടുക്കുക തന്നെയാകും.എന്നാൽ ഇസ്രയേലിലേക്ക് ഇറാൻ ശക്തമായ ആക്രമണം തുടരുകയാണ്.അറബ് രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ശക്തമായ ആക്രമണം നടത്തുകയാണ് ഇറാൻ.അതേസമയം 200 ഓളം വിമാനങ്ങൾ ഉപയോഗിച്ച് ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ആക്രമിക്കുകയാണ് ഇസ്രയേൽ.ഇറാനിൽ കാഷ്വാലിറ്റി കൂടി വരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം വർദ്ധിക്കുകയാണ്.ഇറാനിലെ ഭരണമാറ്റം തന്നെയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ഇറാൻ സൈന്യം എത്രയും വേഗം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ തന്നെ വീഴ്ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ വരും മണിക്കൂറുകൾ ഇറാനെ സംബന്ധിച്ച് നിർണായകമാണ്. ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിലേക്ക് അമേരിക്കയും നേരിട്ട് പങ്കാളിയാകുമോ എന്ന ആകാക്ഷയാണ് നിലവിലുള്ളത്. 86 വയസ്സുള്ള ആയത്തുള്ള അലി ഖമേനി 1989 മുതൽ ഇറാന്റെ പരമോന്നത നേതാവാണ്.