ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് പുതിയ കമാൻഡർ-ഇൻ-ചീഫിന്റെ പേര് പ്രഖ്യാപിച്ചു. അഹമ്മദ് വാഹിദി പുതിയ തലവൻ.


നേരത്തെ അഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന അഹമ്മദ് വാഹിദിIRGC തലവനായി നിയമിച്ചു തുടർന്ന് അങ്ങോട്ടുള്ള യാത്ര ശക്തമാക്കുകയാണ്. തുടർന്ന് ശക്തമായ ആക്രമണം ഇറാൻ അഴിച്ചു വിടും.

ഇറാനും അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നിയമനം. ശനിയാഴ്ച, ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി (യുഎസ് കോഡ്നാമം)’ എന്നും ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്നും പേരുള്ള ഒരു സൈനിക നടപടി ആരംഭിച്ചു.നിരവധി ഇറാനിയൻ സൈനിക സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും, പരമോന്നത നേതാവ് അലി ഖമേനി ഉൾപ്പെടെയുള്ള ഇറാനിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ വസതികളും ലക്ഷ്യമിട്ടാണ് സൈനിക നടപടി. 1989 മുതൽ രാജ്യം ഭരിച്ചിരുന്ന 86 കാരനായ നേതാവ് ശനിയാഴ്ച പുലർച്ചെ സൈനിക നീക്കത്തിനിടെ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനികൾക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള “ഏറ്റവും വലിയ അവസരം” ഇതാണെന്നുമാണ് ട്രംപ് അതിനെ വിശേഷിപ്പിച്ചിരുന്നത്.