അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.അമേരിക്കയ്ക്കും പണി കിട്ടി.


യുഎസ്-ഇറാൻ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കവെ, കുവൈറ്റ് വ്യോമാതിർത്തിയിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമാനം തകരുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പൈലറ്റ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ ഒരു കാറിനുള്ളിൽ അഭയം നൽകിയ നിലയിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിമാനം തകരാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അമേരിക്കയുടെ തന്നെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാം എന്ന സംശയം ശക്തമാണ്. ലോകത്തിലെ ഏറ്റവും അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് പാട്രിയറ്റ്.
ശത്രുവിമാനങ്ങളെയും മിസൈലുകളെയും തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സംവിധാനത്തിന് അതീവ ജാഗ്രതാ സാഹചര്യങ്ങളിൽ സ്വന്തം വിമാനങ്ങളെ തിരിച്ചറിയുന്നതിൽ പിഴവ് സംഭവിച്ചതാകാമെന്ന് കരുതപ്പെടുന്നു. 2019-ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ മി-17 ഹെലികോപ്റ്റർ സമാനമായ രീതിയിൽ തകർക്കപ്പെട്ട സംഭവം ഈ അവസരത്തിൽ ഓർമ്മിപ്പിക്കപ്പെടുന്നു.