ഡ്രോൺ പറത്തലിന് നിയന്ത്രണം
കൊല്ലം: മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 06.03.2026 രാവിലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൊല്ലം ആശ്രാമം മൈതാനത്ത് എത്തുന്നതിനാൽ വി.വി.ഐ.പി. സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്തും പരിസര പ്രദേശങ്ങളിലും 06.03.2026 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 2.00 മണി വരെ ഡ്രോൺ പറത്തൽ നിരോധിച്ചുകൊണ്ട് കൊല്ലം ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. സുരക്ഷാ ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ.പി.എസ് അറിയിച്ചു.
