പോരാട്ടം തുടരുമെന്ന് പി.കെ.ശശി
പാലക്കാട്:പാർട്ടിക്കുള്ളിലെ അനീതികൾക്കെതിരായുള്ള പോരാട്ടം തുടരുമെന്ന് പി.കെ. ശശി.കള്ളൻമാരുടേയും കാട്ടു കള്ളൻ മാരുടെയും യഥാർത്ഥ മുഖം പുറത്തു കൊണ്ടു വരും. വിദ്യാർത്ഥി പ്രസ്ഥാന ത്തിലൂടെ വന്ന് പതിറ്റാണ്ടുകളോളം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഒരാളെ പുറത്താക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യ സഹജമായ വിഷമം തനിക്കു മുണ്ടെന്നും എന്നാൽ ഈ പോരട്ടം ശക്തമായിത്തന്നെ തുടരുമെന്നും പി.കെ.ശശി വ്യക്തമാക്കി.
