പാലക്കാട്:പി.കെ.ശശി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരഷ്ബാബു.
ശശി ഉന്നയിച്ച ഏതെങ്കിലും ഒരു ആരോപണം തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.രാഷ്ട്രീയത്തിൽ വന്ന കാലം തൊട്ടുള്ള തന്റെ സമ്പത്തിനെ ക്കുറിച്ചും എന്തെങ്കിലും അനധികൃത സമ്പാദ്യമുണ്ടോയെന്നും മാധ്യമങ്ങ ൾക്ക് അന്വേഷിക്കാം.ഉണ്ടെന്ന് തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാമെന്നും പി.കെ.ശശി അതിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശശിയെ പാർ ട്ടിയുടെ പ്രാഥമികഅംഗത്വത്തിൽ നിന്നും പുറത്താക്കിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു.
