തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ പാർവ്വതി ഭവനം ശങ്കരാടി ദിലീപ് കുമാർ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.ചിത്രകാരനും മികച്ച അഭിനേതാവും,ഷെഫും ആയിരുന്നു അദ്ദേഹം. മികച്ച ഹോട്ടലുകളിൽ ഷെഫായും പ്രവർത്തിച്ചിട്ടുണ്ട്. കുരീപ്പുഴതനിമ തട്ടുകടയുടെ പാർട്ടണറും ഷെഫുമായി പ്രവർത്തിച്ചു വരവെയാണ് മരണം സംഭവിച്ചത്. ഭാര്യ സുജിത. മക്കൾ ദേവിക, അശ്വതി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
