പെൺ സ്വപ്നങ്ങൾക്ക് സമൂഹം ചിറകുകൾ നൽകണം. – ഡോ. അനിതാ ശങ്കർ.
കൊല്ലം:ബാലികമാരായിരിക്കുമ്പോഴേ തന്നെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് ഡോക്ടർ അനിതാ ശങ്കർ എസ് എസ് പി സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ചെറുപ്പത്തിലേ തന്നെ ലിംഗ വിവേചനം കൂടാതെ കുട്ടികളെ വളർത്താൻ ശ്രദ്ധിക്കണം. പെൺകുട്ടികൾക്ക് ഇഷ്ടത്തിനനുസരിച്ച് തൊഴിലും വിദ്യാഭ്യാസവും നേടാനുള്ള സ്വാതന്ത്ര്യം കുടുംബവും സമൂഹവും നൽകിയാൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന നിലയിൽ സ്ത്രീ സമത്വം കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് പി.ഉഷാകുമാരി ”സ്ത്രീസുരക്ഷ ആധുനിക കാലഘട്ടത്തിൽ “ എന്ന വിഷയം അവതരിപ്പിച്ചു. എസ്എസ് പി സി സംസ്ഥാന വൈസ് പ്രസിഡൻറ് ബി. വിജയമ്മ മോഡറേറ്റർ ആയിരുന്നു. ഡി. ഉഷ.എസ്.മായാദേവി ബി.രാധാകൃഷ്ണപിള്ള.സി എസ്സ് ജോസ് ഇന്നസെൻറ് സുഷ ടീച്ചർ കെ മോഹനൻ ആർ. സോമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
