കൊല്ലത്ത് കോൺഗ്രസ്സിൽ കലാപം 8 ഡിസിസി ഭാരവാഹികൾ രാജിക്ക്
കൊല്ലം:കോൺഗ്രസ് സ്ഥാനാർഥി നിർണായത്തിൽ ഈഴവ സമുദായത്തെ വെട്ടി നിരത്തിയതിൽ പ്രതിഷേധിച് 8 ഡിസിസി ഭാരവാഹികൾ രാജിക്ക് ഒരുങ്ങുന്നതായി അറിയുന്നു. കോൺഗ്രസ് സ്ഥാനാർഥി പരിഗണന പട്ടികയിൽ മുന്നൊക്ക സമുദായത്തിന് 4 പേരും ഇരവിപുരത്തെ ആർ എസ് പി സ്ഥാനാർഥിയും കൂടി 5 പേര് ഉണ്ടെന്നിരിക്കെ ചടയമംഗലത്ത് ആർ. ചന്ദ്രശേഖരനെ കൂടി പരിഗണിക്കുമ്പോൾ മുന്നൊക്ക സമുദായത്തിൽ 6 പേര് ആകുകയാണ്. പിന്നോക്ക വിഭാഗത്ത് നിന്ന് കൊല്ലം മണ്ഡലത്തിൽമാത്രമാണ് സ്ഥാനാർത്ഥിയെ പരിഗണിച്ചിട്ടുള്ളത്.ഈഴവ സമുദായത്തിന് മുൻതൂക്കം ഉള്ള കൊല്ലം ജില്ലയിൽ LDF മൂന്ന് പേരെ പിന്നോക്ക വിഭാഗത്തിൽ നിന്ന് പരിഗണിച്ചിട്ടുണ്ട്. കൊല്ലം, ചാത്തന്നൂർ, ചടയമംഗലം, മുന്നൊക്ക വിഭാഗത്തിൽ 3 പേരെയും പരിഗണിച്ചിട്ടുണ്ട് ചവറ, കൊട്ടാരക്കര, പത്തനാപുരം,കോൺഗ്രസ് ഈഴവ സമുദായത്തിന് മുൻതൂക്കമുള്ള ചടയമംഗലം, ചാത്തന്നൂർ, കൊല്ലം എന്നീ മണ്ഡലങ്ങളിൽ ഈഴവ സ്ഥാനാർഥികളെ പരുഗണിക്കണമെന്ന് ഗുരു ഗാന്ധി സമാഗമ പരിപാടി കൊല്ലത്ത് നടന്നപ്പോൾ ശിവഗിരി മഠം രാഹുൽഗാന്ധിയോടും കെ സി വേണുഗോപാൽ എന്നിവരോട് പറഞ്ഞിരുന്നു. എന്നിട്ടും ഒരു സീറ്റിൽ മാത്രമായി ഈഴവ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത് അവഗണന ആണെന്ന് ആരോപിച്ചു കൊണ്ടാണ് കൊല്ലം ഡിസിസി യിലെ 8 ഭാരവാഹികൾ രാജിവെക്കുവാൻ തീരുമാനിച്ചത്. രാജി വച്ചാൽഅവരുടെ ഭാവി അതോടെ അവസാനിക്കുമെന്നും ചില നേതാക്കൾ പറഞ്ഞു.മുസ്ലീം സമുദായത്തെയും കൃസ്ത്യൻ വിഭാഗത്തെയും പരിഗണിക്കുന്നില്ല എന്ന തരത്തിലുള്ള അക്ഷേപവും ഇല്ലാതില്ല.
