വി.ഇ.ഒ പ്രമോഷൻ തടഞ്ഞ് മൂന്ന് വർഷങ്ങൾ, വി.ഇ.ഒ ഇല്ലാതെ ഗ്രാമ പഞ്ചായത്തുകൾ അനിശ്ചിത്വത്തിൽ .
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഗ്രാമപഞ്ചായത്ത് ജോലി ചെയ്യുന്ന വില്ലേജ് എക്സ്റൻഷൻ ഓഫീസർമാരുടെ പ്രമോഷൻ നടന്നിട്ട് മൂന്നുവർഷം പിന്നീട് യാണ് ,ഗ്രാമപഞ്ചായത്തുകളിൽ സുപ്രധാനമായ നിർവഹണ ചുമതലകൾ കൈകാര്യം ചെയ്യുന്ന വി ഇ ഒ മാരെ പാടെ അവഗണിച്ച സമീപനമാണുള്ളത്. വി.ഇ.ഒ Gr- 1 ൽ നിന്നും ജി.ഇ. ഒ ഉള്ള സീനീയോറിറ്റി സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രമോഷൻ നടത്താത് എന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാൽ കോടതി വിധി ആവശ്യപ്പെട്ട് എക്സ്റ്റൻഷൻ ഓഫീസേഴ്സ് ഫോറം നൽകിയ വിവരാവകാശത്തിൽ നിയമോപദേശം മാത്രമാണുള്ളതെന്ന് മറുപടി ലഭിച്ചത്.ജീവനക്കാരുടെ സീനിയോറിറ്റി സംബന്ധിച്ച് എല്ലാ വകുപ്പുകളിലും തർക്കങ്ങൾ നിലനിൽക്കുമ്പോഴും കോടതിവിധികൾക്ക് വിധേയമായി കൊണ്ട് കണ്ടീഷണൽ പ്രോമോഷൻ നടത്താറുണ്ട്, എന്നാൽ ഇവരുടെ കാര്യത്തിൽ അതിനു പോലും വകുപ്പ് തയ്യാറാകുന്നില്ല മാത്രമല്ല വി.ഇ.ഒ ഗ്രേഡ്-1 ൽ നിലവിൽ വകുപ്പ് വിട്ട് പോകൽ, ജീവനക്കാരുടെ മരണം മൂലം ഉണ്ടാകുന്ന ഒഴിവുകളെല്ലാം കൂടി 100 ളം ഒഴിവുകളുള്ളപ്പോഴും Gr 2 ൽ നിന്നും Gr – 1 ലേയ്ക്കുളള പ്രോമോഷൻ നല്കാതെ അന്യായമായി തദ്ദേശ വകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ് . ഈ വിഷയത്തിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാറിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടെന്ന് വി.ഇ.ഒ മാർ ആരോപിക്കുന്നു. ലൈഫ് ഭവന പദ്ധതി, മാലിന്യ മുക്ത നവകേരളം പദ്ധതി തുടങ്ങിയ സംസ്ഥന സർക്കാരിൻ്റെ അഭിമാന പദ്ധതികളുടെ നിർവ്വഹണ ഉദ്ദ്യേഗസ്ഥരായ വി.ഇ.ഒ ജീവനക്കാർക്കാണ് ഈ ദുരനുഭവം നേരിട്ടേണ്ടി വരുന്നത്. മാത്രമല്ല വകുപ്പ് ഏകീകരണത്തിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ അസമത്വം നേരിട്ടു കൊണ്ടിരിക്കുന്ന ഇവരുടെ ജനറൽ ട്രാൻഫറിൻ്റെ ഭാഗമായി രണ്ടു വർഷം മുമ്പ് പഞ്ചായത്തുകളിലെ ഇങ്കുപെൻസിൽ ചേർത്തിരുന്നു. എന്നാൽ ഗ്രേഡ് -1, ഗ്രേഡ് അനുപാതികം പരിഗണിക്കത്തതിനാൽ ഒട്ടുമിക്ക വി.ഇ.ഒ ജീവനക്കാർക്ക് മിക്ക പഞ്ചായത്തിലേയ്ക്ക് ഓൺലൈൻ ട്രാൻഫർ നല്കാൻ കഴിയുന്നില്ല, അതുകൊണ്ടുതന്നെ ഒരേ ക്യാറ്റഗറിയിലിലുള്ളവർ ഒരു പഞ്ചായത്തിൽ മാത്രമായി ചുരുങ്ങി. കൂടാതെ സംയോജിത ഏകീകരണത്തിന് ശേഷം വി.ഇ.ഒ തസ്തികയിലേയ്ക്കുള്ള പുതിയ നിയമനങ്ങൾ ഇല്ലാതാകുകയും, ക്ലർക്ക് ലിസ്റ്റിൽ നിന്നും എക്സ്റ്റൻഷൻ ആയി നിയമിക്കപ്പെട്ടവർ തിരിച്ച് ക്ലർക്കാർക്കായി , പുതിയതായി നിയമിച്ചവർക്ക് നിർവ്വഹണ ചുമതല അനുവദിക്കാത്തതും വിവിധ പഞ്ചായത്തുകളിലെ ഫീൽ പരിശോധന, ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ അവതാളത്തിലാക്കുകയാണ്. വി.ഇ ഒ മാരോടുള്ള ഇത്തരം വിവേചനങ്ങൾക്കെതിരെ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേരിട്ട് അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും, ഈ സാമ്പത്തിക വർഷ അവസാനത്തിൽ ജീവനക്കാരെ പണിമുടക്കിയ്ക്ക് തള്ളി വിടരുതെന്നും എക്സ്റ്റ്ക്ഷൻ ഓഫീസേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികൾ അറിയിച്ചു .
