എം.പി മാർ മൽസരിക്കേണ്ടതില്ല, കോൺഗ്രസ് ഹൈക്കമാൻഡ്സുധാകരൻ്റെ പ്രതികരണം കാത്തിരിക്കുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ കേരളം ഫൈനലിൽ എത്തുന്നത് കാത്ത് മറ്റ് പാർട്ടികൾ
ന്യൂഡൽഹി : കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നതാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി തുടരുന്ന നാടകം.സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പോലും ഒരു കൃത്യത പാലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. കേരളത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസ് കുറച്ചു നാളുകളായി കരുക്കൾ നീക്കി തുടങ്ങിയെങ്കിലും ഇലക്ഷൻ പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ് .ഗ്രൂപ്പു രാഷ്ട്രീയ മാലപ്പടക്കം ഗ്രൂപ്പു നേതാക്കളുടെ കയ്യിലുണ്ട്. അത് പൊട്ടിക്കാൻ ഗ്രൂപ്പ് നേതാക്കൾ തയ്യാറായി നിൽക്കുകയാണ്.ഇത് കാണുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും ആകെ ദുഃഖത്തിലാണ്.അസംതൃപ്തിയുള്ളവരുടെ എണ്ണം കോൺഗ്രസിൽ കൂടി വരുകയാണ്.വരും മണിക്കൂറിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വരാൻ പോകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. സുധാകാരൻ പിന്നോട്ടില്ല മുന്നോട്ടു തന്നെയാണ് എന്ന് വ്യക്തമായ നീക്കം തുടരുന്നു.
