പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികൾ പോലീസ് പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. വെള്ളിമൺ, ചെറുമൂട് ഒലിക്കര മേലേതിൽ വീട്ടിൽ ജിബി(33), തട്ടാർകോണം, താഹാമുക്ക്, വി ആർ ഭവനിൽ രാജേഷ് (37), പെരുമ്പുഴ, പുനക്കന്നൂർ, ബിനു ഭവനിൽ ബിനു(36), കുഴിമതിക്കാട്, മാവിള വീട്ടിൽ വിപിൻ(36) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതികൾ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം എ.സി.പി രജേഷിന്റെ നിർദേശാനുസരണം കിളികൊല്ലൂർ എസ്.എച്ച്. ഓ അമൃത സതീപൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് സി.പി.ഒ മാരായ ഗിരീഷ് പൈ, രാഹുൽ, അക്ഷയ്, രമേഷ്, എന്നിവരടങ്ങിയ പോലീസ് സംഘവും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.
