കായല്കാറ്റിലുമുണ്ടൊരു വോട്ടുസന്ദേശം വോട്ടുറപ്പാക്കാന്‍ അഷ്ടമുടിയുടെ ഓളങ്ങള്താണ്ടിയും പ്രചാരണം
ഒരാള്‍പോലും വോട്ടുചെയ്യാതിരിക്കരുതെന്ന സന്ദേശവുമായി അഷ്ടമുടികായലിലൂടെ സ്വീപിന്റെ പ്രചാരണം. ജനാധിപത്യ കായല്റാലി സംഘടിപ്പിച്ചാണ് ബോധവത്കരണം നടത്തിയത്. കൊല്ലം ബോട്ടുജെട്ടിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഫ്ളാഗ്ഓഫ് നിര്‍വഹിച്ചു. വോട്ടെണ്ണമാണ് ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ അടയാളപ്പെടുത്തലെന്ന് ഓര്‍മിപ്പിച്ചു.
കായല്‍യാത്ര സാമ്പ്രാണിക്കോടി വരെയാണ് നടത്തിയത്. വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യമറിയിച്ചുള്ള സന്ദേശങ്ങള്‍ പ്ലക്കാര്‍ഡുകളിലും കൊടികളിലും പതിപ്പിച്ചിരുന്നു. പരമാവധിപേരുടെ വോട്ടുപങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വ്യത്യസ്ത പരിപാടികള്‍ വരുംദിവസങ്ങളിലും ഉണ്ടാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവ്, ജീവനക്കാര്‍, സംഘാടനത്തിന് നേതൃത്വം നല്കുന്ന അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനധികൃത പ്രചാരണരീതികള്ക്കെതിരെ കര്‍ശന നടപടി
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം: 25263 പ്രചാരണസാമഗ്രികള്‍ നീക്കി- ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികള്‍ നീക്കംചെയ്യുന്നത് കൂടുതല്‍ ഊര്‍ജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകള്‍ 25263 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയില്ലാതെസ്ഥാപിക്കുന്നവയും വരുംദിവസങ്ങളിലും മാറ്റും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച 77 പോസ്റ്ററുകള്‍, 23 ഇതര വസ്തുക്കള്‍ ഉള്‍പ്പടെ 100 പ്രചാരണസാമഗ്രികളും പൊതുസ്ഥലങ്ങളിലുള്ള 20 ചുവരെഴുത്തുകളും 18914 പോസ്റ്ററുകളും 1005 ബാനറുകളും 5224 മറ്റ്പ്രചാരണവസ്തുക്കളും ഉള്‍പ്പടെയാണ് നീക്കം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ആകെ 12 സ്ക്വാഡുകളാണ് രംഗത്ത്. എ ഡി എം ടി കെ വിനീതിനാണ് ഏകോപന ചുമതല.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റചട്ടലംഘനവിവരങ്ങള്‍ സ്ക്വാഡുകളെ അറിയിക്കാം- അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസര്‍, ഡിസ്ട്രിക്ട് എസ് സി ഡെവലപ്മെന്റ് ഓഫീസ്, ഫോണ്‍: 9895921229. അസംബ്ലിതല നമ്പരുകള്‍ സ്ക്വാഡ് ചാര്‍ജ് ഓഫീസര്‍മാരുടെ വിവരങ്ങള്‍- കരുനാഗപ്പള്ളി: ജൂനിയര്‍ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഫോണ്‍: 9496819789, ചവറ: അസിസ്റ്റന്റ് സെക്രട്ടറി, നീണ്ടകര ഗ്രാമ പഞ്ചായത്ത്, ഫോണ്‍: 8281733137, കുന്നത്തൂര്‍: അസിസ്റ്റന്റ് സെക്രട്ടറി, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, ഫോണ്‍: 9446590944, കൊട്ടാരക്കര: ജോയിന്റ് ബി ഡി ഒ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. ഫോണ്‍: 9961976772, പത്തനാപുരം: ഐ സി ഡി എസ് സുപ്പര്‍വൈസര്‍, ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസ്, കൊട്ടാരക്കര ഫോണ്‍: 9744387382, പുനലൂര്‍: ജൂനിയര്‍ സൂപ്രണ്ട്, ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസ്, പുനലൂര്‍, ഫോണ്‍: 9605371307, ചടയമംഗലം: എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്, ഫോണ്‍: 9995307101, കുണ്ടറ: ജൂനിയര്‍ സൂപ്രണ്ട്, തൃക്കരുവ ഗ്രാമപഞ്ചായത്ത്, ഫോണ്‍: 7510877660, കൊല്ലം: ഡെപ്യൂട്ടി തഹസില്‍ദാര്‍, കെ എസ് എഫ് ഇ, കൊല്ലം ഫോണ്‍: 9495434517, ഇരവിപുരം: ജൂനിയര്‍ സൂപ്രണ്ട്, പേരയം ഗ്രാമ പഞ്ചായത്ത്, ഫോണ്‍: 9447062167, ചാത്തന്നൂര്‍: ജോയിന്റ് ബി ഡി ഒ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ഫോണ്‍: 9947015623.
ചിലവ് നിരീക്ഷകരെ പരാതികള്‍ അറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ചിലവ് നിരീക്ഷകര്‍ ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ 11 വരെ കൊല്ലം റസ്റ്റ്ഹൗസിലെ റൂം നമ്പര്‍ 11 ല്‍ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലെ പരാതികള്‍ നിരീക്ഷകയായ ജ്യോത്സനാദേവിയും (ഫോണ്‍: 8137933725) കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ പരാതികള്‍ നിരീക്ഷകയായ അനുരാധയും (ഫോണ്‍: 8137084725) സ്വീകരിക്കും.
തിരഞ്ഞെടുപ്പ് പരിശീലനം ഇന്നും (ഏപ്രില്‍ 2) : ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം- ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം പൊതുഅവധി ദിവസമായ ഇന്നും (ഏപ്രില്‍ രണ്ട്) നടക്കുമെന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
മാര്‍ച്ച് 31 നാണ് രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചത്. വിവിധ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ: കരുനാഗപ്പള്ളി: വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി. ചവറ: ബേബിജോണ്‍ മെമ്മോറിയല്‍ കോളേജ്, കുന്നത്തൂര്‍: കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട, കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സ്വരാജ് ഹാള്‍, കില സി.എച്ച്.ആര്.ഡി കൊട്ടാരക്കര, പത്തനാപുരം: മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജ്, പുനലൂര്‍: നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്. ചടയമംഗലം: കില സി.എച്ച്.ആര്.ഡി കൊട്ടാരക്കര, കില സി.എസ്.ഇ.ഡി കൊട്ടാരക്കര, കുണ്ടറ: ടി.കെ.എം ആര്‍ട്സ് കോളേജ്. കൊല്ലം: ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, ഇരവിപുരം: എസ്.എന്‍ കോളേജ് കൊല്ലം, ചാത്തന്നൂര്‍: എസ്.എന്‍ വിമന്‍സ് കോളേജ് കൊല്ലം. https://order.ceo.kerala.gov.in വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം മെനുവില്‍ നിന്നും ‘Know Your Posting Order’ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനത്തിന്റെ തീയതിയും സ്ഥലവും വിശദവിവരങ്ങളും ലഭ്യമാകും.
പോസ്റ്റല്‍ വോട്ടിന് ഇന്ന് കൂടി അപേക്ഷിക്കാം
പോസ്റ്റല്‍ വോട്ടിനായി ഫോറം 12 ല്‍ ഇന്ന് (ഏപ്രില്‍ രണ്ട്) കൂടി അപേക്ഷ സമര്‍പ്പിക്കാം. കലക്ടറേറ്റിലെ ജില്ലാതല ക്ലിയറന്‍സ് സെന്റര്‍ (ഡി എല്‍ സി സി), വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ ഓഫീസുകള്‍, പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെയും വോട്ടര്‍ ഐ ഡി കാര്‍ഡിന്റെയും പകര്‍പ്പുകള്‍ നിര്‍ബന്ധമായും ഉള്ളടക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
അവധിക്കാല സ്ക്വാഡ് രൂപീകരിച്ചു
പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു തുടങ്ങിയ തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള അനധികൃത മണല്‍-പാറ ഖനനവും നിലം നികത്തലും തടയുന്നതിനായി ജില്ലാ കലക്ടര്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് ഉത്തരവിട്ടു. അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം. സബ് കലക്ടറുടെ കാര്യാലയം കൊല്ലം 0474-2793461, റവന്യൂ ഡിവിഷണല്‍ ഓഫീസ്, പുനലൂര്‍ – 0474-2793462, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116, കരുനാഗപ്പള്ളി 0476-2620223, കുന്നത്തൂര്‍ -0476-2830345, കൊട്ടാരക്കര 0474-2454623, പത്തനാപുരം -0475-2350090, പുനലൂര്‍ -0475-2222605.
