പാകിസ്ഥാനിൽ ഒരു ലിറ്റർ ഡീസലിന് 520.35 രൂപയും ($1.88) പെട്രോളിന് 458.40 രൂപയുമായി വില ഉയർന്നു.
പാകിസ്ഥാനിൽ ഒരു ലിറ്റർ ഡീസലിന് 520.35 രൂപയും ($1.88) പെട്രോളിന് 458.40 രൂപയുമായി വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നിയന്ത്രണാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ധനവില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് പറഞ്ഞു. ധനമന്ത്രി മുഹമ്മദ് ഔറംഗസീബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ വില വർദ്ധിപ്പിക്കുന്നത്. ഡീസൽ വിലയിൽ 54.9 ശതമാനവും പെട്രോൾ വിലയിൽ 42.7 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
