ക്രിസതുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറെ വിശുദ്ധവും പ്രധാനപ്പെട്ടതുമായ ദിനമാണ് ഇന്ന് (ഏപ്രിൽ 3). യേശുക്രിസ്തുവിന്റെ ത്യാഗത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ഈ ദിനം ദുഃഖവെള്ളി അഥവാ ഗുഡ് ഫ്രൈഡേ ആയി ആചരിക്കുന്നു.
ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഇത് വരുന്നത്. ചിലയിടങ്ങളിൽ ഇതിനെ ബ്ലാക്ക് ഫ്രൈഡേ എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ അതീവ ഭക്തിയോടും ശാന്തതയോടും കൂടി പ്രാർത്ഥനകളിൽ മുഴുകുന്ന ഈ ദിനത്തിൽ യേശു അനുഭവിച്ച കഷ്ടതകളെ വിശ്വാസികൾ ഓർമ്മിക്കുന്നു.
അതീവ ഗൗരവത്തോടെയും ഭക്തിയോടെയുമാണ് ഈ ദിനം ആചരിക്കുന്നത്. പലരും ഈ ദിവസം ഉപവസിക്കുകയും ലളിതമായി സമയം ചെലവഴിക്കുകയും ചെയ്യുന്നു. വിശ്വാസികൾ പള്ളികളിൽ എത്തി പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേരുന്നു.
