സമാധാന കരാറില്‍ എത്തുന്നതിനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനോ ഇറാന് നല്കിയ സമയപരിധി അവസാനിക്കാന്‍ ഇനി വെറും 48 മണിക്കൂര്‍ മാത്രമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 26നാണ് ഇറാന് ട്രംപ് അന്ത്യശാസനം നല്‍കിയത്. അടുത്ത പത്തുദിവസത്തിനകം സമാധാന കരാറില്‍ എത്തുകയോ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നതായിരുന്നു ട്രംപിന്റെ ഭീഷണി. ഈ സമയപരിധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ, സമയം അതിവേഗം അവസാനിക്കുകയാണെന്നും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് യുദ്ധം അവസാനിപ്പിക്കാനും സമാധാനശ്രമ ങ്ങൾ തുടരാനും ശ്രമിക്കുക…………………
