ഡോക്ടറായ മോഹൻകൃഷ്ണനെ ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായി
തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ഡോക്ടറായ മോഹൻകൃഷ്ണനെ ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായിട്ടുണ്ട്.
കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയതായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒരു 5.45 ഒക്കെ ആയപ്പോഴാണ് സംഭവം നടന്നത്. ഭാര്യ നളിനി കുമാരിയുടെയും മകൻ അർജുന്റെയും കൈപിടിച്ച് മൂന്നുപേരും കൂടി ഒന്നിച്ചാണ് നദിയിൽ ഇറങ്ങിയത്. പക്ഷേ ഒഴുക്ക് വല്ലാതെ കൂടുതലായതുകൊണ്ട് മൂന്നുപേരും പെട്ടുപോയി ഭാഗ്യത്തിന് ഭാര്യയെയും മകനെയും അവിടെയുള്ളവർ രക്ഷിച്ചു, പക്ഷേ ഡോക്ടറെ മാത്രം കണ്ടെത്താനായില്ല.
ഭാര്യക്കും മകനും പുറമെ മരുമകൾ മായയും പേരക്കുട്ടി കാശിനാഥും ഒപ്പമുണ്ടായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം അവിടെ തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്. അദ്ദേഹം മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ഡോക്ടറും കണ്ണമ്മൂല ശ്രീനാരായണ ക്ലബ്ബിലെ അംഗവുമാണ്.
