പാർലമെൻ്റെറി വ്യാമോഹം പുതിയ ട്രെൻ്റ് മൂന്നാം ഊഴത്തിൽ സംശയമില്ലെന്നും പിണറായി വിജയൻ
ജി സുധാകരൻ്റെ തീരുമാനം പാർലമെൻ്റെറി വ്യാമോഹം മാത്രമാണ്. അധികാരത്തോടുള്ള ആർത്തി മൂത്ത് വരുമ്പോൾഇതൊക്കെ സംഭവിക്കാം. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഈ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കും. കേരളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ജി സുധാകരൻമാത്രമല്ല മറ്റ് പലരും ഇങ്ങനെ പോയിട്ടുണ്ടല്ലോ എന്നു ലേഖകൻ വീണ്ടും ആവർത്തിച്ചപ്പോൾ അത് പാർട്ടി ഗൗരവമായി പരിശോധിക്കും എന്ന് അദ്ദേഹം ആവർത്തിച്ചു.നാടിൻ്റെ വികസനത്തിന് ഒന്നിച്ചു നിന്നാൽ കേരളം വീണ്ടും എല്ലാ കാര്യത്തിലും മാറ്റം ഉണ്ടാകുമെന്ന് കൃത്യമായി അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്നാം ഊഴത്തിൽ സംശയമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
