നിയമസഭാ തിരഞ്ഞെടുപ്പ് പുതിയ കാലത്തിൻ്റെ പൂർണ്ണ രൂപം.രാഷ്ട്രീയ പാർട്ടികൾ അതിരുവിട്ട പ്രസ്താവനകൾ വോട്ടാക്കി മാറ്റാൻശ്രമം.
നിയമസഭ തിരഞ്ഞെടുപ്പിൻ ഈ തവണ പല പ്രത്യേകതകളും നിലനിൽക്കുന്ന തിരഞ്ഞെടുപ്പാണ്. കോൺഗ്രസിൻ കടുത്ത ഗ്രൂപ്പിസം വളർന്നു വരുകയും പിന്നീട് അത് കെട്ടടങ്ങുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിൽ സംഭവിക്കാൻ പോകുന്നകാര്യങ്ങൾ പ്രവചിക്കുക പ്രയാസകരമാണ്. ബിജെപിയെ സംബന്ധിച്ച് ഗ്രൂപ്പിസം അടക്കി വച്ചാണ് ഇവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇപ്പോഴും മോദി തന്നെയാണ് ബിജെപിയുടെ ശക്തി. കേരളത്തിൽ അദ്ദേഹം വന്ന സ്ഥലത്തെല്ലാം വലിയ ആൾക്കുട്ടം ഉണ്ടായതും ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ രാഹൂൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും വരവ് അത്ര ഗുണം ചെയ്തു എന്ന് പറയാനാകില്ല. തിരുവനന്തപുരത്തും കൊല്ലത്തും കോൺഗ്രസിൻ്റെ സ്ഥിതിപരുങ്ങലിലാണ്. ഇടതുപക്ഷത്തെ സുബന്ധിച്ച് തിരഞ്ഞെടുപ്പ് ജീവൻ മരണപോരാട്ടമാണ് പ്രത്യേകിച്ച് സി.പി ഐ എംന്. പിണറായിവിജയൻ തന്നെയാണ് ഇടതുപക്ഷത്തെ ലീഡർ. മറ്റാർക്കും വലിയ പ്രാധാന്യമൊന്നുമില്ല. പിണറായി പോകുന്ന സ്ഥല ങ്ങളിൽ വലിയ ആൾക്കൂട്ടത്തെ സുഷ്ടിക്കാൻ സി.പി ഐ എം കൃത്യമായി നിലപാട് സ്വീകരിക്കുന്നുണ്ട്. ഒരു പാർട്ടികൾക്കും പ്രാദേശിക തലപ്രവർത്തനങ്ങൾക്ക് ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലഎന്നതും ഈ തിരഞെടുപ്പിൻ്റെ പ്രത്യേകതയാണ്. സി. പി ഐ എം വിട്ട് പുറത്ത് പോകുന്ന ഒരാൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത പാർട്ടിക്ക് ഇപ്പോൾ ആ കാര്യത്തിൽ ഗൗരവം നഷ്ടപ്പെട്ടതായി തോന്നുന്നു.വിമതന്മാരുടെ ശല്യം സി.പി ഐ എം നെയും പിടികൂടിയിട്ടുണ്ട്.മുസ്ലീം ലീഗിനേയും സി.പി ഐ യേയും സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ് മലപ്പുറം ഭാഗത്ത് അവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. കോൺഗ്രസ് അണികൾ കുറവാണെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രവർത്തനം യു.ഡി എഫ് ക്യാമ്പിൽ ആവേശമാണ്. മുസ്ലിം ലീഗിനെ സംബന്ധിച്ച് ഒരു ഭരണം കിട്ടാതിരുന്നാൽ പാർട്ടി പിരിച്ചുവിടുകയേ ഫലമുള്ളൂ എന്നു പറയുന്നവരും ആ പാർട്ടിയിൽ വിമത ശല്യം മറനീക്കി പുറത്തിറങ്ങാതെ നിൽപ്പുണ്ട്.ഇടത് ഐക്യം എന്ന ശക്തി ഊട്ടി ഉറപ്പിക്കുന്നതിൽ പല സ്ഥലത്തും സി.പി ഐ എം നേക്കാളും ആവേശത്തിലാണ് സി.പി ഐ. സി.പി ഐ എം കാലുവാരിയില്ലെ ങ്കിൽ രണ്ടക്കം തികയ്ക്കാൻ ഒരു പ്രയാസവും സിപിഐക്ക് ഉണ്ടാകില്ല.
തൂക്കു സഭയാകും കേരളത്തിൽ ഉണ്ടാവുക.
ശക്തമായ മൽസരമാണ് കേരളത്തിൽ ഓരോ മണ്ഡലത്തിലും നടക്കുന്നത്.ഭരണവിരുദ്ധ വികാരം ഇല്ലെങ്കിലും പിണറായി വിജയനെന്ന വ്യക്തിയെ ഇഷ്ടപ്പെടാത്തവരുടെഎണ്ണം കൂടി വരുന്നുണ്ട്.വലതുപക്ഷത്തും ഇടതുപക്ഷത്തും ഇല്ലാത്തവരിലാണ് ഇത് കൂടുതൽ പ്രകടമാകുന്നത്. എന്നാൽ ഭരണകക്ഷി എന്ന നിലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്ത കാര്യങ്ങൾ വിലയിരുത്തിയാകും ഇത്തവണ വോട്ട് ചെയ്യുക. കോൺഗ്രസിനെ സംബന്ധിച്ച് വയനാട് ഫണ്ട് അവരെ തളർത്തിയിട്ടുണ്ട്. ഈ തളർച്ച വോട്ട് ആകാതിരുന്നാൽ സീറ്റുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്.തിരഞ്ഞെടുപ്പിൻ്റെ അവസാന ഭാഗമെത്തുമ്പോൾ വിഴുപ്പലക്കൽ പ്രസ്താവനകൾ കൂടി വരുകയാണ്.സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷേമ പെൻഷൻകാരും ഒരിക്കലും ഇടതിനെ കൈവിടില്ല എന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ട്.കോൺഗ്രസിനെ സംബന്ധിച്ച്ജീവൻ മരണപോരാട്ടം തന്നെയാണ് ഈ തിരഞ്ഞെടുപ്പ്. വനവാസത്തിന് പോകേണ്ടി വരുമോ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ ഉറച്ചുനിൽക്കുമോ എന്നൊക്കെ ഒരു മാസം കാത്തിരിക്കണം.ബിജെപി യെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിൻ വേണ്ടത്ര പ്രാധാന്യം നൽകുന്നതിൽ അവർ തന്നെ പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ പരാതികൾ ധാരാളമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോൾഅതൊക്കെ പുറത്ത് എത്തും. സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാകുo ബി.ജെ പി ക്ക് കിട്ടാൻ സാധ്യത എല്ലാ സ്ഥലത്തും കടുത്ത മൽസരം നടക്കുന്നത് യു.ഡി എഫും എൽഡിഎഫും തമ്മിലാണ്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ പിക്ക് അത്ര ശോഭിക്കാനായിട്ടില്ല.
