ചൂരൽമല ദുരന്തം വിയർപ്പൊഴുക്കിയ മന്ത്രിയെ കാണാൻ ഒല്ലൂർക്ക് എത്തി. സ്നേഹത്തിൻ്റെ കരുണയാണ് രാജൻ, ജനകീയ രാജൻ.
റവന്യു മന്ത്രി കെ. രാജന്റെ ഫെയ്സ് ബുക്ക് പേജിൽ ഒരു വീഡിയോ ഉണ്ട്.
അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലേക്ക് അപ്രതീക്ഷിതമായി ചൂരൽ മല ദുരന്ത ബാധിതരായ ചില മനുഷ്യരെത്തി. വയനാടിൽ നിന്ന് ചുരമിറങ്ങി സഖാവ് രാജനെ കാണാനായി മാത്രം
തൃശ്ശൂർ ഒല്ലൂർക്ക് വന്നവരാണ്.
പോകാൻ നേരം അതിലൊരാൾ, സയന, അദ്ദേഹത്തെ ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചു. ആ ആശ്ലേഷത്തിന് ശേഷം അവർ ഒന്ന് കൂടി പറഞ്ഞു. ജയിച്ചു കഴിഞ്ഞ ശേഷം തന്റെ മക്കളുടെ അടുത്തേക്ക് ഒന്ന് കൂടി വരണമെന്ന്. ആ പെൺകുട്ടിയുടെ മൂന്ന് കുഞ്ഞുങ്ങളും ദുരന്തത്തിൽ വിട്ട് പിരിഞ്ഞവരാണ്. ആ കുഞ്ഞുങ്ങളെ അടക്കം ചെയ്ത ഇടത്തേക്ക്, അവരെ കാണാൻ ജയിച്ച ശേഷം വരണമെന്ന് ഒരു സഹോദരനോടെന്ന പോലെ അവർ ആവശ്യപ്പെടുകയാണ്.
രാജ്യത്ത് കമ്യൂണിസ്റ്റ് പാർടി നേതാക്കളല്ലാത്ത മറ്റേതെങ്കിലും ഭരണ കർത്താക്കളോട് ക്യാമറ കണ്ണുകൾക്ക് വേണ്ടിയല്ലാതെ മനുഷ്യർക്ക് ഇങ്ങനെ ഹൃദയം കൊണ്ട് സംസാരിക്കാനും, ആശ്ലേഷിക്കാനുമൊക്കെ സാധിക്കുമോ എന്ന് സംശയമാണ്. ദുരന്തത്തിൽ ഉറ്റവരടക്കം സർവ്വവും നഷ്ടമായ മനുഷ്യർക്ക് താങ്ങും തണലും സഹോദരരും സഖാവുമായി നിന്ന ഭരണ കർത്താവിനോട്, സർക്കാരിന്റെ പ്രതിനിധിയോട്, തങ്ങളുടെ ബന്ധുവിനോടുള്ള കറ കളഞ്ഞ സ്നേഹമാണ് ആ കെട്ടിപ്പിടുത്തം. ഇത്തരം നൂറുകണക്കിന് മനുഷ്യരാണ് അപ്പുറം മറ്റൊരു പക്ഷത്താൽ പറ്റിക്കപ്പെട്ട് നിർവികാരരായി കഴിയുന്നത്. മറ്റെന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും ഈ മനുഷ്യരുടെ വിങ്ങൽ നെഞ്ചിൽ തൊടാത്ത കൂട്ടങ്ങളെ മനുഷ്യരായി പോലും കണക്കാക്കാൻ സാധിക്കില്ല.
“അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്കി..” എന്ന ലോക പ്രശസ്തമായ കവിതയുടെ തലക്കെട്ടായി നെരൂദ നൽകിയത് ‘എന്റെ പാർടിക്ക്’ എന്നാണ്. ഈ ആശയവും ഈ മനുഷ്യരും ഉള്ളിടത്തോളം കാലം നമ്മളെങ്ങനെ തോൽക്കാനാണ്…റവന്യൂ മന്ത്രി രാജൻ്റെ ജയവും ഭൂരിപക്ഷവും വളരെ വലുതായിരിക്കും.
